വില്‍പനക്കായി കൊണ്ടുവന്ന എംഡിഎംഎയും, കഞ്ചാവുമായി പൊന്നാനി സ്വദേശി പിടിയില്‍

പൊന്നാനി :വില്‍പനക്കായി കൊണ്ടുവന്ന എംഡിഎംഎയും, കഞ്ചാവുമായി പൊന്നാനി സ്വദേശി പിടിയില്‍. തൃക്കാവ് സ്വദേശി ദില്‍ഷാദ് (29)ആണ് പിടിയിലായത്. പൊന്നാനി തീരദേശ മേഖലയില്‍ വില്‍പനക്കായി കൊണ്ടുവന്ന വിപണിയില്‍ ഒരുലക്ഷം രൂപയോളം വിലവരുന്ന 20 ഗ്രാം എംഡിഎംഎ യും, ചില്ലറ വില്‍പനക്കായി തയ്യാറാക്കിയ കഞ്ചാവുമാണ് പൊന്നാനി കര്‍മ്മാറോഡ് ജംഗ്ഷനില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ വാഹനം സഹിതം ഇയാളെ പിടികൂടിയത്.

പാര്‍ട്ടി ഡ്രഗ്ഗ്, ക്ലബ്ബ് ഡ്രഗ്ഗ് എന്നീ ഓമന പേരുകളില്‍ അറിയപ്പെടുന്ന അതിഗുരുതരമായ സിന്തറ്റിക് ഇനത്തില്‍ പെട്ട മയക്കുമരുന്നാണ് എംഡിഎംഎ, ചെറിയ അളവില്‍ കൈവശംവച്ചാല്‍ പോലും പിടിക്കപ്പെട്ടാല്‍ വലിയ ശിക്ഷയാണ് ലഭിക്കുക. ആവശ്യക്കാര്‍ക്ക് എംഡിഎംഎ തൂക്കി നല്‍കുന്നതിനായുള്ള ഡിജിറ്റല്‍ ത്രാസും കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന പത്തോളം പാക്കറ്റ് ഒസിബി പേപ്പറും ഇയാളുടെ കൈവശം ഉണ്ടായിരുന്നു.

മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊന്നാനി എസ്എച്ച്ഒ വിനോദ് വലിയാറ്റൂര്‍, എസ്.ഐ കൃഷ്ണലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വോഡ് അംഗങ്ങളായ അബ്ദുള്‍ അസീസ്, സത്യനാഥന്‍ മനാട്ട് , ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി. സഞ്ജീവ്, രാജേഷ്, പി വി ജയപ്രകാശ്, എ ജയപ്രകാശ്, സുമേഷ്, മധു, പൊന്നാനി സ്റ്റേഷനിലെ അഷറഫ്, പ്രിയ, അനില്‍ വിശ്വന്‍, സനീഷ്, രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

Share news
error: Content is protected !!
Scroll to Top