പൊന്നാനിയിലിറങ്ങിയത് പുലിയല്ല

പൊന്നാനി:  ഇന്നലെ മുതല്‍ പൊന്നാനി എരമംഗലത്തെ അയിരൂര്‍ മേഖലയെ ഭീതിയിലാക്കിയ ജീവി പുലയല്ലെന്ന് സ്ഥീരീകരണം. ഇന്നലെ രാത്രിയാലാണ് ഇവിടെ പുലിയെ കണ്ടതായുള്ള വാര്‍ത്ത പരന്നത്.

ഇതേ തുടര്‍ന്ന് ജനങ്ങള്‍ കടുത്ത ഭീതിയിലായിരുന്നു. പുലിയുടെതെന്ന് കരുതുന്ന കാല്‍പാടുകളും കണ്ടതോടെയാണ് ആളുകള്‍ പരിഭ്രാന്തിയിലായത്.

ഇതേ തുടര്‍ന്ന് ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. അതോടെയാണ് പുലിയെല്ലെന്നും മറ്റേതോ പട്ടിവര്‍ഗത്തില്‍ പെട്ട മൃഗമാണെന്നും കണ്ടത്തിയിരിക്കുന്നത്. ഇതോടയാണ് പുലിഭീതിയൊഴിഞ്ഞത്. പോലീസ് തന്നെ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല്െന്ന് അറിയിച്ചു.

Share news
error: Content is protected !!
Scroll to Top