പൊന്നാനി: കൂറ്റനാട് സ്വദേശി മാളിയേക്കല്‍ ഹാരിസ്(24) നെയാണ് പൊന്നാനി സി.ഐ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
2020 മെയ് 9 ന് കഞ്ചാവ് വാങ്ങാനായി ഹാരിസും, കൂട്ടാളികളും അമല്‍ ബഷീറിന് 45,000 രൂപ നല്‍കിയിരുന്നു. എന്നാല്‍ കഞ്ചാവിന് പകരം കമ്മ്യൂണിസ്റ്റ് പച്ച ഉണക്കി നല്‍കി അമല്‍ ഇവരെ കബളിപ്പിക്കുകയും ചെയതു.
ഇതിന്റെ വൈരാഗ്യത്തില്‍ ഹാരിസും, സംഘവും, അമലിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി ഇവരുടെ മറ്റൊരു സുഹൃത്തായ അയിലക്കാട്ടെ സൈനുദ്ദീന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് കൊണ്ടു പോവുകയായിരുന്നു.
തുടര്‍ന്ന് അയിലക്കാട് ചിറക്കലില്‍ വെച്ച് കാറിലെത്തിയ സംഘം അമലിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടി കൊണ്ട് പോവുകയും, വീട്ടില്‍ വിളിച്ച് മോചനദ്രവ്യമായി 4 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തിരുന്നു..




