Section

malabari-logo-mobile

പൊന്നാനി ഇടിക്ക് അത്ര എളുപ്പമല്ല ?

HIGHLIGHTS : തിരൂര്‍: 2004 ല്‍ മഞ്ചേരി സംഭവിച്ചത് 2014 ല്‍ പൊന്നാനിയില്‍ ആവര്‍ത്തിക്കുമോ? ഈ ചോദ്യത്തിന് കഴിഞ്ഞ തിരഞ്ഞെടുപ്പുവരെ പൊന്നാനിയില്‍ പ്രസക്തിയില്ലായിരു...

Malabaaaaaaariതിരൂര്‍: 2004 ല്‍ മഞ്ചേരി സംഭവിച്ചത് 2014 ല്‍ പൊന്നാനിയില്‍ ആവര്‍ത്തിക്കുമോ? ഈ ചോദ്യത്തിന് കഴിഞ്ഞ തിരഞ്ഞെടുപ്പുവരെ പൊന്നാനിയില്‍ പ്രസക്തിയില്ലായിരുന്നു. എന്നാല്‍ മണ്ഡലത്തിലുയര്‍ന്ന വരുന്ന പുതിയ രാഷ്ട്രീയ സാഹചര്യം തങ്ങള്‍ക്കനുകൂലമാകുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുക്യാമ്പുകള്‍.

തിരഞ്ഞെടുപ്പ് പ്രചരണത്തിന് മുന്‍പു തന്നെ രാജ്യത്തുയര്‍ന്ന മോദി ഫാക്ടര്‍ ന്യുനപക്ഷവോട്ടര്‍മാര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കി തങ്ങള്‍ക്കനുകാലമാക്കാമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ലീഗ്. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടിയെ പിന്തുണച്ച ജമാ അത്തെഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയും എസ്ഡിപിഐയും പൊന്നാനിയില്‍ ഒറ്റക്കൊറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചതോടെ ഈ നീക്കത്തിന് ആദ്യതിരിച്ചടിയായി.

sameeksha-malabarinews

ഇത്തവണ മലപ്പുറത്ത് ലീഗ് കഴിഞ്ഞാല്‍ ആരാണ് മുസ്ലീങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള പ്രസ്ഥാനമെന്നതിന്റെ ഉരകല്ലായി ഈ തിരഞ്ഞെടുപ്പിനെ വെല്‍ഫെയര്‍പാര്‍ട്ടിയും, എസ്ഡിപിഐയും കാണുന്നു മണ്ഡലത്തെ ചുറ്റിക്കിടക്കുന്ന ദേശീയപാത 17ന്റെ സ്ഥാലമെടുപ്പുമായി ബന്ധപ്പട്ടുള്ള തര്‍ക്കങ്ങള്‍ വോട്ടാകുമെന്നും ദേശീയപാതസംരക്ഷണസമിതുയുടെ നേതാവും തങ്ങളുടെ സ്ഥാനാര്‍ത്ഥിയുമായ അബുലൈസിന് അമ്പതിനായിരത്തിനടുത്ത് വോട്ട് പിടിക്കാനുകുമെന്നുമാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വിലയിരുത്തല്‍. കേഡര്‍സ്വഭാവവും മണ്ഡലത്തിന്റെ ബൂത്ത് തലത്തില്‍ വരെ ശക്തമായ സംഘടനയുണ്ടെന്നുള്ളതുമാണ് എസ്ഡിപിഐയുടെ പ്രത്യേകത. കഴിഞ്ഞ നിയമസഭാ തിരഞ്ഞൈടുപ്പില്‍ ഇരുപത്തിഅയ്യായിരം വോട്ട് എസ്ഡിപിഐ മണ്ഡലത്തില്‍ നേടിയിട്ടുണ്ട്. കോട്ടക്കല്‍ മണ്ഡലത്തില്‍ ഹഖിനുള്ള വ്യക്തിബന്ധവും വോട്ടകുമെന്നും പ്രതീക്ഷയിലാണ് എസ്ഡിപിഐ അതൊകൊണ്ടുതന്നെ ഇവര്‍ പിടിക്കുന്ന വോട്ടിന്റെ പരിക്കേല്‍ക്കുക ഇടിക്കായിരിക്കുമെന്നാണ് രാഷ്ടീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടി മുഹമ്മദ് ബഷീറിനെ തോല്‍പ്പിച്ച തിരൂര്‍ മണ്ഡലത്തില്‍ നിന്നാണ് പ്രധാന എതിര്‍സ്ഥാനാര്‍ത്ഥിയായ അബ്ദുറഹ്മാന്‍ വരുന്നത്. മുന്‍ കെപിസിസി എക്‌സിക്യുട്ടീവ് അംഗമായ അബ്ദുറഹ്മാനു വേണ്ടി കോണ്‍ഗ്രസ്സുകര്‍ പരസ്യമായി പലയിടത്തും രംഗത്തിറങ്ങുന്നത് ലീഗിനെ അലോസരപ്പടുത്തുന്നുണ്ട്. പൊന്‍മുണ്ടത്ത്, കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെട്ടിട്ടും പ്രവര്‍ത്തകര്‍ വഴങ്ങിയിട്ടില്ല. അബ്ദുറഹ്മാനുമായുള്ള രമേശ് ചെന്നിത്തലയുടെ വ്യക്തിബന്ധം മണ്ഡലത്തില്‍ ഏറെ ചര്‍ച്ചയാണ്. ഐ വിഭാഗം കോണ്‍ഗ്രസ്സുകര്‍ വോട്ട് മറിക്കുമെന്ന പ്രചരണവും മണ്ഡലത്തില്‍ ശക്തമാണ്.
ഇടതു സ്വാധീനമുള്ള തൃത്താല, പൊന്നാനി, തവനൂര്‍ മണ്ഡലങ്ങളി്ല്‍ മികച്ച ലീഡ് നേടുക, താനൂരും തിരൂരും ഒപ്പത്തിനൊപ്പം നിര്‍ത്തുക, കോട്ടക്കലും തിരൂരങ്ങാടിയിലും പരമാവധി വോട്ട് നേടുക എന്നതാണ് അബ്ദറിഹമാനെ അനുകൂലിക്കുന്നവര്‍ ഉയര്‍ത്തുന്ന കണക്കുകള്‍. സിറ്റിങ്ങ് എംഎല്‍എമാരായ കെടി ജലീലും ശ്രീരാമകൃഷണനും മണ്ഡലത്തില്‍ നിന്ന് മാറിനില്‍ക്കാതെയുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്.
മുസ്ലീം ലീഗിന്റെ പ്രദേശികതലത്തിലുള്ള തര്‍ക്കങ്ങളും ലീഗിന് തലവേദനയാകുന്നുണ്ട്. എന്നാല്‍ ഈ വിഭാഗീയതയും തര്‍ക്കങ്ങളും വോട്ടിങ്ങില്‍ പ്രതിഫലിക്കില്ലെന്നും പരീക്ഷണഘട്ടങ്ങളില്‍ മുസ്ലീം ലീഗ് ഒറ്റക്കെട്ടാവുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍ കൂടാതെ മണ്ഡലത്തില്‍ പുതുതായെത്തുന്ന ഒരു ലക്ഷത്തില്‍ പരം വോട്ടുകളില്‍ ഭൂരിപക്ഷവും തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് യുഡിഎഫ് കരുതതുന്നു. രാഷ്ട്രീയത്തോട് താല്‍പര്യം കുറവുള്ള മതസംഘടനകളില്‍ സജീവമായ വിഭാഗത്തെ തങ്ങള്‍ക്കൊപ്പം നിര്‍ത്താനാവുമെന്നതും ലീഗ് വിലയിരുത്തുന്നു.
ഇത്തവണ പിഡിപി വോട്ട് ആര്‍ക്ക് എന്ന ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

വരുംദിനങ്ങളില്‍ മണ്ഡലത്തില്‍ സംഭവിച്ചേക്കാവുന്ന അടിയൊഴുക്കുകളായിരിക്കും പൊന്നാനി മറ്റൊരു ചരിത്രമാകുമോ എന്ന് തീരുമാനിക്കുക.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!