തിരൂര്‍ : പൊന്നാനിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മരണം. പൊന്നാനി കുണ്ടുകടവ് ഗുരുവായൂര്‍ റോഡില്‍ പുളിക്കടവ് വെച്ച് കാറും ലോറിയും കൂട്ടിയിടിച്ചാണ് മൂന്ന് പേര്‍ മരിച്ചത്. തിരൂര്‍ ബിപി അങ്ങാടി സ്വദേശികള്‍ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. തിരൂര്‍ ബിപി അങ്ങാടി സ്വദേശികളായ ചിറയില്‍ അഹമ്മദ് ഫൈസല്‍, നൗഫല്‍, സുബൈദ എന്നിവരാണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന നൗഷാദിനെ ഗുരുതരമായ പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി 12.30 യോടെയാണ് അപകടം നടന്നത്. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത് ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു
ലോറിയുടെ അമിത വേഗതയാണ് അപകട കാരണമെന്ന് പരിസര വാസികള്‍ പറയുന്നു. പൊന്നാനി ഭാഗത്ത് നിന്ന് വന്നതായിരുന്നു ലോറി. തൃശ്ശൂരില്‍ ബന്ധുവീട്ടില്‍ പോയി മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍.




