പൊങ്കാല മഹോത്സവം വെള്ളിയാഴ്ച്ച

താനൂര്‍ : ഒരു പതിറ്റാണ്ടിലേറെകാലമായി നടത്തി വരുന്ന പൊങ്കാല മഹോത്സവം വെള്ളിയാഴ്ച്ച താനൂര്‍ മാതാ അമൃതാനന്ദമയി മഠത്തില്‍ ബ്രഹ്‌മചാരി സുമേധാ മൃത ചൈതന്യയുടെ മുഖ്യ കാര്‍മികത്വത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആഘോഷിക്കുമെന്ന് മഠം ഭാരവാഹികള്‍ താനൂര്‍ പ്രസ്സ് റിപ്പോട്ടേഴ്‌സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

ഇത്തവണ രാവിലെ 7.30 നും, 9.30 നും രണ്ട് തവണയായിട്ടാണ് പൊങ്കാല അര്‍പ്പിക്കുന്നത് , സദ്ഗുരു മാതാ അമൃതാനന്ദമയീ ദേവിയുടെ നിര്‍ദ്ദേശപ്രകാരം ലോക ശാന്തിക്കായി ഇതര ജില്ലകളിലും ഇന്ത്യക്കു പുറത്തുമുള്ള വിവിധ സന്യാസ ആശ്രമങ്ങളിലും കൂടാതെ ഭക്തരുടെ വീടുകളിലും പൊങ്കാല അര്‍പ്പിക്കുന്നതാണ്.

വെള്ളി രാവിലെ 5 മണിക്കു അഷ്ട ദ്രവ്യ മഹാഗണപതി ഹോമം, പൊങ്കാല വിശേഷാല്‍ പൂജ, ഭദ്രദീപ പ്രതിഷ്ഠ, ഭണ്ടാര അടുപ്പിലേക്കുഅഗ്‌നി പ്രോജ്ജ്വലനം, തുടര്‍ന്ന് പൊങ്കാല സമര്‍പ്പണം, അനുഗ്രഹ പ്രഭാഷണം, ഭജന, ഉച്ചക്കു പ്രസാദ ഊട്ട് എന്നിവ നടക്കും.

ആശ്രമമഠാധിപതി സ്വാമിനി അതുല്യാമൃത പ്രാണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. ഇതോടനുബന്ധിച്ച് വ്യാഴാഴ്ച്ച കലവറ നിറക്കല്‍ ചടങ്ങും നടന്നു. മുഖ്യ രക്ഷാധികാരി എം, ബാബു,മുഖ്യകാര്യദര്‍ശ്ശി പട നാട്ടില്‍ മുരളി, ഗോപാലകൃഷ്ണന്‍ താനൂര്‍, ഭാസ്‌ക്കരന്‍ , പൂതേരി, ഷണ്‍മുഖന്‍, കാട്ടിലങ്ങാടി എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു .

 

Share news
error: Content is protected !!
Scroll to Top