
കൊച്ചി:രാജ്യാന്തര ചലച്ചിത്ര മേള ഉദ്ഘാടന ചടങ്ങലില്‍ നിന്ന് ദേശീയ പുരസ്‌കാര ജേതാവ് സിലിം കുമാറിനെ ഒഴിവാക്കിയതായി പരാതി.തന്നെ ഒഴിവാക്കിയത് രാഷ്ട്രീയമെന്ന് സലീംകുമാര്‍. കോണ്‍ഗ്രസ് അനുഭാവി ആയതുകൊണ്ടാണ് തന്നെ ഐഎഫ്എഫ്‌കെയില്‍ തിരി തെളിയിക്കാന്‍ ക്ഷണിക്കാതിരുന്നതെന്നും സിലിം കുമാര്‍. പ്രായക്കൂടുതല്‍ കൊണ്ടാണ് വിളിക്കാത്തതെന്നാണ് താന്‍ അന്വേഷിച്ചുപ്പോള്‍ ലഭിച്ച മറുപടിയെന്നും സലീം കുമാര്‍.മാറ്റി നിര്‍ത്തിയത് എന്തിനാണെന്ന് അറിയാനായിരുന്നു നേരിട്ട് വിളിച്ചത്. പ്രായക്കൂടുതല്‍ കൊണ്ടാണെന്ന് പറയുന്നത് രസകരമായ മറുപടിയായിതോന്നി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മേളയുടെ ആദ്യഘട്ടം തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. രണ്ടാം ഘട്ടത്തിന് എറണാകുളത്ത് നാളെ തുടക്കമാകും. പാലക്കാടും തലശേരിയിലുമാണ് മറ്റ് വേദികള്‍.


അതെസമയം സിലീം കുമാറിനെ വിളിച്ചിട്ടുണ്ടാകുമെന്നാണ് താന്‍ കരുതിയതെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ പ്രതികരിച്ചു.അക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ അറിയില്ലെന്നും ഉത്തരവാദിത്തപ്പെട്ടവരുമായി സംസാരിച്ച ശേഷം സലീം കുമാറിനെ വിളിക്കുമെന്നും കമല്‍ പറഞ്ഞു. അദേഹത്തെ ഒഴിവാക്കി മേള നടത്താന്‍ കഴിയില്ലെന്നും കൊച്ചിയില്‍ പങ്കെടുക്കുന്നവരുടെ ലിസ്റ്റ് തയ്യാറാക്കുന്നതെയുള്ളവെന്നും കമല്‍ പ്രതികരിച്ചു.