ഫഹദും കുഞ്ചാക്കോയും ഇനി രാഷ്ട്രീയത്തിലേക്ക്

imagesയുവതാരങ്ങളില്‍ ശ്രദ്ധേയരായ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും രാഷ്ട്രീയത്തിലേക്കിറങ്ങുന്നു. എന്നാല്‍ ഫഹദിന്റെയും കുഞ്ചാക്കോയുടെയും ആരാധകര്‍ ഇതു കേട്ട് ഞെട്ടണ്ട. ഇരുവരും രാഷ്ട്രീയക്കാരാകുന്നത് സിനിമയിലാണെന്നു മാത്രം.

എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘പോളിടെക്‌നിക്’ എന്ന
ചിത്രത്തിലാണ് കുഞ്ചാക്കോ രാഷ്ട്രീയക്കാരനാവുന്നത്. ഇതില്‍ ഇടതു യുവ നേതാവിന്റെ വേഷത്തിലാണ് കുഞ്ചാക്കോ എത്തുന്നത്. ഈ ചിത്രത്തില്‍ ഭാവനയാണ് കുഞ്ചാക്കോയുടെ നായിക.

അതേ സമയം സത്യനന്തിക്കാടിന്റെ ‘ഒരു ഇന്ത്യന്‍ പ്രണയ കഥ’ എന്ന ചിത്രത്തിലാണ് ഫഹദ് രാഷ്ട്രീയക്കാരനാവുന്നത്. അയ്മനം സിദ്ധാര്‍ത്ഥ് എന്ന യുവ നേതാവിന്റെ വേഷത്തിലാണ് ഫഹദ് എത്തുന്നത്. ഈ ചിത്രത്തില്‍ അമലാപോളാണ് ഫഹദിന്റെ നായിക.

വെള്ളിത്തിയില്‍ ഇരുവരുടെയും രാഷ്ട്രീയക്കാരായുള്ള പ്രകടനത്തിനായി കാത്തിരക്കുകയാണ് പ്രേക്ഷകര്‍.

Share news
error: Content is protected !!
Scroll to Top