ആരോപണമുന്നയിക്കുന്നവരുടെ കാലത്ത് എത്ര ചര്‍ച്ച നടന്നു? ഉമ്മന്‍ചാണ്ടിക്ക് മറുപടിയുമായി സുധാകരന്‍

ദില്ലി:  ഉമ്മന്‍ചാണ്ടിയേയും, ചെന്നിത്തലയേയും വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ വാര്‍ത്തസമ്മേളനം.

ആരോപണം ഉന്നിയിക്കുന്ന പലരുടെയും കാലത്ത് എത്ര ചര്‍ച്ചകളാണ് നടന്നിട്ടുള്ളതെന്നായിരുന്നു ഇന്നു രാവിലെ വിമര്‍ശനമുന്നയിച്ച പാര്‍ട്ടിയിലെ സീനിയര്‍ നേതാവ് ഉമ്മന്‍ചാണ്ടിക്ക് സുധാകരന്റെ മറുപടി. ഡിസിസി അധ്യക്ഷ പട്ടിക വിശാലമായ ചര്‍ച്ചക്ക് ശേഷം തയ്യാറാക്കിയതെന്നും അതിനാല്‍ വിമര്‍ശനങ്ങള്‍ മുഖവിലക്കെടുക്കുന്നില്ലെന്ന് സുധാകരന്‍ വ്യക്തമാക്കി.

ഉമ്മന്‍ചാണ്ടിയുമായി രണ്ട് തവണ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നു പറഞ്ഞ സുധാകരന്‍ ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ച പേരുകളടങ്ങിയ ഡയറി ഉയര്‍ത്തിക്കാണിക്കുയും ചെയ്തു.

കൂടാതെ മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസില്‍ ഇതുപോലെ യാതൊരു വിധ ചര്‍ച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വര്‍ക്കിങ്ങ് പ്രസിഡന്റ് എന്ന നിലയില്‍ യാതൊരു തലത്തിലും ചര്‍ച്ചകള്‍ നടത്താതെ സ്ഥാനാര്‍ത്ഥി പട്ടിക,ഭാരവാഹികളുടെ പട്ടിക എന്നിവ ഹൈക്കമാന്റിന് മുന്നില്‍ സമര്‍പ്പിച്ച് അംഗീകാരം വാങ്ങി വന്നതാണ് കഴിഞ്ഞ കാലത്തെ കീഴ്‌വഴക്കമെന്നും സുധാകരന്‍ ഓര്‍മ്മിപ്പിച്ചു.

Share news
error: Content is protected !!
Scroll to Top