കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ മയക്കുമരുന്ന് കേസിലെ പ്രതി പോലീസ് പിടിയില്‍

തിരൂര്‍:മയക്കുമരുന്ന് കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട സമയം തിരൂര്‍ കോടതി പരിസരത്ത് നിന്നും രക്ഷപ്പെട്ട് ഒളിവിലായിരുന്ന പ്രതി മൂന്നു മാസങ്ങള്‍ക്ക് ശേഷം തിരൂര്‍ പോലീസിന്റെ പിടിയിലായി. വെസ്റ്റ് ബംഗാള്‍ ബര്‍ധവാന്‍ സ്വദേശിയായ കഞ്ചാവ് മൂസ എന്നറിയപ്പെടുന്ന മുസാറാദ് അബ്ദുള്ള ഷെയ്ഖ്(21) നെയാണ് കോട്ടക്കല്‍ ഭാഗത്ത് വച്ച് പോലീസ് പിടികൂടിയത്.

കഴിഞ്ഞ നവംബറില്‍ ഒളിവില്‍ പോയ പ്രതിക്കായി ജില്ലയിലൂടെ നീളവും പ്രതിയുടെ നാട്ടിലും പോലീസ് വല വിരിച്ച് അന്വേഷണത്തില്‍ ആയിരുന്നു. ഈ പ്രതി തിരൂര്‍ ഭാഗത്തേക്ക് വരാതെ കുറ്റിപ്പാല ചെട്ടിയാംകിണര്‍ ഭാഗത്തുള്ള ക്വാര്‍ട്ടേഴ്‌സില്‍ രഹസ്യമായി താമസിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം കൃത്യമായ വിവരം ലഭിച്ചതില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയതിനെ തുടര്‍ന്നാണ് ഇയാളെ പിടികൂടാന്‍ സാധിച്ചത്. രണ്ടേകാല്‍ കിലോഗ്രാം മയക്കുമരുന്ന് കൈവശം വെച്ചതിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയത് ഉള്‍പ്പെടെ രണ്ടു കേസുകളില്‍ പ്രതിയെ തിരൂര്‍ മജിസ്ട്രറ്റ് മുമ്പാകെ ഹാജരാക്കി . ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

തിരൂര്‍ ഡിവൈഎസ്പി ഈ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ തിരൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജിനേഷ് കെ ജെ, സബ്ഇന്‍സ് സുജിത്ത് ആര്‍ പി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അരുണ്‍, രാജേഷ് കെ ആര്‍, സിവില്‍ പോലീസ് ഓഫീസര്‍ ആയ സതീഷ് കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top