Section

malabari-logo-mobile

പോക്‌സോ കേസ് പ്രതി ശിക്ഷകേട്ട് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി

HIGHLIGHTS : POCSO case accused jumped from building after being punished

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരൂര്‍: പോക്‌സോ കേസ് പ്രതി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി. പോക്സോ കേസില്‍ കോടതി ശിക്ഷിച്ചതിന് പിന്നാലെയാണ് കോടതി കെട്ടിടത്തില്‍ നിന്ന് ചാടി പ്രതി ആത്മഹത്യാശ്രമം നടത്തിയത്. തിരൂര്‍ പോക്സോ കോടതിയില്‍ ഒരു മണിയോടെയാണ് സംഭവം. പ്രതിയെ പൊലീസ് പിടികൂടി ആശുപത്രിയിലെത്തിച്ചു. ആത്മഹത്യക്ക് ശ്രമിച്ചത് കോട്ടക്കല്‍ ആട്ടീരി സ്വദേശി ജബ്ബാര്‍ ആണ്

കോട്ടക്കല്‍ പൊലീസ് 2016ല്‍ രജിസ്റ്റര്‍ ലൈംഗിക പീഢന കേസിലെ പ്രതിയായ ജബ്ബാറിനെ കോടതി ഇന്ന് 17 വര്‍ഷത്തെ തടവിന് ശിക്ഷിച്ചതിന് പിന്നാലെയാണ് സംഭവം. വിധി പ്രസ്താവിച്ചതിന് പിന്നാലെ കോടതിയിലുള്ളവരെ വെട്ടിച്ച് പുറത്ത് കടന്ന ഇയാള്‍ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. മൂന്നു നില കെട്ടിടത്തിലെ ഒന്നാം നിലയിലാണ് കോടതി പ്രവര്‍ത്തിക്കുന്നത്. കോടതിയിലുള്ളവരെ അമ്പരിപ്പിച്ച് കൊണ്ട് നൊടിയിടയിലായിരുന്നു ജബ്ബാര്‍ പുറത്തെത്തിയത്. പിടിക്കാന്‍ പൊലീസെത്തുമ്പോഴേക്കും താഴേക്ക് ചാടുകയായിരുന്നു. .

sameeksha-malabarinews

കോടതി കെട്ടിടത്തിലുണ്ടായിരുന്ന പൊലീസുകാര്‍ ഇയാളെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്ത് തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. ജബ്ബാറിന് തലയിലുള്‍പ്പടെ പരിക്കേറ്റിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!