പോക്‌സോ കേസ് പ്രതി പെണ്‍കുട്ടിയെ ആക്രമിച്ച ശേഷം തൂങ്ങിമരിച്ചു

കൊച്ചി: പോക്‌സോ കേസ് പ്രതി പെണ്‍കുട്ടിയെ ആക്രമിച്ച ശേഷം തൂങ്ങിമരിച്ചു. എറണാകുളം കൂത്താട്ടുകുളത്ത് ഇന്ന് രാവിലെയാണ് സംഭവം നടന്നത്. അലക്കിക്കൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി പിറകിലൂടെ വന്ന് വെട്ടുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് ഇയാളെ കാണാനില്ലായിരുന്നു. പിന്നീട് നടത്തിയ തെരച്ചിലിലാണ് ഇയാളെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പ്രതിക്കെതിരെ കഴിഞ്ഞവര്‍ഷം പോലീസ് പോക്‌സോ കേസെടുത്തിരുന്നു. തുടര്‍ന്ന് ജയിലിലായ ഇയാള്‍ ജാമ്യത്തിലിറങ്ങിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാവാം ആക്രണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top