HIGHLIGHTS : Calicut University News; India Today Ranking University of Calicut at 24th position
പ്രമുഖ ഇംഗ്ലീഷ് വാരികയായ ഇന്ത്യടുഡെ നടത്തിയ ഇന്ത്യയിലെ സര്‍വകലാശാലകളുടെ റാങ്കിങ്ങില്‍ കാലിക്കറ്റിന് 24-ാം സ്ഥാനം. പൊതുമേഖലാ സര്‍വകലാശാലകളിലെ ജനറല്‍ വിഭാഗത്തില്‍ 41 എണ്ണം ഇടം പിടിച്ചതില്‍ ഡല്‍ഹിയിലെ ജെ.എന്‍.യു. ആണ് ഒന്നാം സ്ഥാനത്ത്. കേരളത്തില്‍ നിന്ന് 11-ാം സ്ഥാനത്ത് കുസാറ്റും 39-ാം സ്ഥാനത്ത് കണ്ണൂരുമാണ് പട്ടികയില്‍ ഇടം നേടിയ മറ്റു സര്‍വകലാശാലകള്‍. അക്കാദമിക്, ഗവേഷണ മികവുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, വ്യക്തിത്വ-നേതൃത്വ വികസനം, പ്ലേസ്മെന്റ് തുടങ്ങിയ ഏഴ് ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍. ആകെയുള്ള 2000 പോയിന്റില്‍ 1410.2 എന്ന സ്‌കോറാണ് കാലിക്കറ്റിന് ലഭിച്ചത്. മികവാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ എല്ലാ റാങ്കിങ്ങുകളിലും മുന്നിലെത്താന്‍ സര്‍വകലാശാലാ സമൂഹം ഒറ്റക്കെട്ടായി മുന്നേറുകയാണെന്ന് കാലിക്കറ്റ് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു.
സദ്ഭാവനാ ദിനാചരണം


രാജീവ് ഗാന്ധി സദ്ഭാവനാ ദിനാചരണത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സെനറ്റംഗം വി.എസ്. നിഖില്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ വി. അന്‍വര്‍, സെക്യൂരിറ്റി ഓഫീസര്‍ സജീവ്, അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും 2006 മുതല്‍ 2011 വരെ പ്രവേശനം 2006 സിലബസ് വിദ്യാര്‍ത്ഥികക്കുള്ള സപ്തംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. സപ്തംബര്‍ 20-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും മറ്റ് അനുബന്ധ രേഖകളും 25-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ അപേക്ഷ
എസ്.ഡി.ഇ.-യില്‍ പുനഃപ്രവേശനം നേടിയവരുടെ അഞ്ചാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2023 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ സപ്തംബര്‍ 4 വരെയും 180 രൂപ പിഴയോടെ 7 വരെയും അപേക്ഷിക്കാം.
ഡിസംബര്‍ 2021 പി.എച്ച്.ഡി. പ്രിലിമിനറി ക്വാളിഫൈയിംഗ് പരീക്ഷക്ക് പിഴ കൂടാതെ സപ്തംബര്‍ 1 വരെയും 125 രൂപ പിഴയോടെ 5 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
പ്രാക്ടിക്കല്‍ പരീക്ഷ
ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഒപ്‌ടോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്‌സ് നവംബര്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ 21 മുതല്‍ 23 വരെ വളാഞ്ചേരി എം.ഇ.എസ്. കെ.വി.എം. കോളേജില്‍ നടക്കും.
പാരന്റ് മാനേജ്‌മെന്റ് പരിശീലനം
കാലിക്കറ്റ് സര്‍വകലാശാലാ സി.ഡി.എം.ആര്‍.പിയില്‍ നടത്തിയ പാരന്റ് മാനേജ്മെന്റ് പരിശീലന പരിപാടിയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് സാറാ റെന്നി ക്ലാസെടുക്കുന്നു.