പോക്‌സോ കേസ് പ്രതിക്ക് 47 വര്‍ഷം തടവ്

HIGHLIGHTS : POCSO case accused gets 47 years in prison

കോഴിക്കോട്: പതിനഞ്ചുകാരിയെ ബലാത്സം ഗംചെയ്ത കേസില്‍ പ്രതിക്ക് 47 വര്‍ഷം കഠിനതടവും 85,000 രൂപ പിഴയും ശിക്ഷ. കക്കോടി മേട ക്കുന്നുമ്മേല്‍ മലയില്‍ വീട്ടില്‍ കൃഷ്ണദാസനെ (53)യാണ് പോ ക്ലോ അതിവേഗ കോടതി ജഡ്ജി സി അമ്പിളി ശിക്ഷിച്ചത്.

2019 ആഗസ്തിലാണ് കേസിനാസ്പദ മായ സംഭവം. സ്‌കൂളില്‍നിന്ന് വി ട്ടിലേക്ക് പോകുന്നതിനിടെ വെള്ളം കുടിക്കാന്‍ പ്രതിയുടെ വീട്ടില്‍ കയറിയപ്പോള്‍ ബലാ ത്സംഗം ചെയ്‌തെന്നാണ് കേസ്. പി ഴസംഖ്യയില്‍നിന്ന് 50,000 രൂപ പെണ്‍കുട്ടിക്ക് നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ 11 മാസം അധിക തടവ് അനുഭവിക്കണം.

sameeksha-malabarinews

ചേവായൂര്‍ പൊലീസ് ഇന്‍ സ്‌പെക്ടര്‍ അന്വേഷണം നടത്തി. ഇന്‍സ്‌പെക്ടര്‍ ടി പി ശ്രീജിത്ത് അന്വേഷണം പൂര്‍ത്തിയാക്കി കു റ്റപത്രം നല്‍കിയ കേസില്‍ പ്രോ സിക്യുഷനുവേണ്ടി അഡ്വ. ആര്‍ എന്‍ രഞ്ജിത്ത് ഹാജരായി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!