
കോഴിക്കോട് : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതി പിടിയിൽ. മാങ്കാവ് പാറക്കുളം മണ്ണാറക്കൽ വീട്ടിൽ എം സതീശൻ (60) ആണ് പിടിയിലായത്.
ഒക്ടോബർ 12ന് മാങ്കാവ് പോത്തഞ്ചേരി താഴം പേരാച്ചികുന്നിലാണ് കേസിനാസ്പദമായ സംഭവം. മകന്റെ വിവാഹമുറപ്പിക്കൽ ചടങ്ങ് ദിവസം 12 വയസ്സുള്ള കുട്ടിയെ പീഡനത്തിനിരയാക്കി എന്നാണ് കേസ്.
ഒളിവിലായിരുന്ന പ്രതിയെ ഇൻസ്പെക്ടർ പി ജെ ജിമ്മിയുടെ നേതൃത്വത്തിലുള്ള അന്വേഷക സംഘം മലപ്പുറം ചേളാരിയിലുള്ള പ്രതിയുടെ സഹോദരിയുടെ വീടിന് സമീപത്തുനിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




