ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന്റെ അടുക്കളഭാഗം തകർന്നു

നടുവണ്ണൂർ : ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന്റെ അടുക്കളഭാഗം തകർ ന്നു. സ്ഫോടനത്തിൽ തൊട്ടടു ത്തുള്ള രണ്ടുവീടുകൾക്ക് കേടുപ റ്റി. നടുവണ്ണൂരിലെ മുള്ളമ്പത്ത് പ്രകാശന്റെ കൂട്ടാലിട റോഡ് ജങ്ഷനടുത്തുള്ള വീട്ടിലാണ് ഞായറാഴ്ച പുലർച്ചെ നാലിന് പൊട്ടിത്തെറിയുണ്ടായത്. അടു ക്കളയുടെ ഒരുവശത്തെ ചുവര് പാടെ തകർന്നു. അടുക്കളയിലെ മേൽക്കുരയിലിട്ട ഷീറ്റും തകർ ന്നു. സ്റ്റൗ വച്ച തിണ, കിച്ചൺ കപ്ബോർഡ്, വർക്ക് ഏരിയയു ടെ വരാന്തയിലിട്ട ടൈൽസുകൾ, തൊട്ടടുത്തുള്ള അലക്കുകല്ല് അടുക്കളയിലുണ്ടായിരുന്ന വാഷി ങ് മെഷിൻ എന്നിവയും തകരാറി ലായി.

പ്രകാശന്റെ സഹോദരൻ പ്രസാദിന്റെ വീടിന്റെ ഒരുജനൽ വാതിൽ പൊട്ടിപ്പൊളിഞ്ഞു. മറ്റ് മൂന്ന് ജനലിന്റെ ചില്ലും പൊട്ടി പ്പൊളിഞ്ഞു. സിലിണ്ടറിന്റെ പകു തിഭാഗം വന്നുവീണാണ് ജാലകം പൊളിഞ്ഞത്. തൊട്ടടുത്തുള്ള ദ്വാ രകയിൽ ദിവാകരൻ നായരുടെ വീടിൻ്റെ ജനൽച്ചില്ലും പൊട്ടിപ്പൊ ളിഞ്ഞു. സിലിണ്ടറിനടുത്ത് ഗ്യാ സില്ലാത്ത ഒരു സിലിണ്ടറും സൂ ക്ഷിച്ചിരുന്നു. സ്ഫോടനത്തിൽ രണ്ട് സിലിണ്ടറും പൊട്ടിത്തെറി ച്ചു. സ്ഫോടനവിവരമറിഞ്ഞ് പേരാമ്പ്രയിലെ അഗ്നിരക്ഷാസേ നയുടെ രണ്ട് യൂണിറ്റ് സ്ഥലത്തെ

ത്തി. ബാലുശേരി സിഐ ജിതേ ഷിന്റെ നേതൃത്വത്തിൽ പൊലീ സെത്തി പരിശോധന നടത്തി. ബാലുശേരിയിൽനിന്ന് ഡോഗ് സ്ക്വാഡുമെത്തി. കോഴിക്കോട് സയന്റിഫിക് ലബോറട്ടറിയിൽനി ന്ന് ഫോറൻസിക് വിഗ്ധരെത്തി പരിശോധന നടത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top