Section

malabari-logo-mobile

കൊവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളോടൊപ്പം രാജ്യമുണ്ടെന്ന് പ്രധാനമന്ത്രി; പിഎം കെയര്‍ഫണ്ടില്‍ നിന്നുള്ള ധനസഹായം വിതരണം ചെയ്തു

HIGHLIGHTS : PM says country is with children who lost their parents due to Kovid; Funding from the PM Care Fund was disbursed

കൊവിഡ് കാലത്ത് ഇന്ത്യ ലോകത്തിന് മുന്നില്‍ ഒരു പ്രശ്‌നമായി മാറിയില്ല, മറിച്ച് ലോകത്തിന് ആശ്വാസമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഏറ്റവും പ്രതിസന്ധി കാലത്തും ആത്മവിശ്വാസം അര്‍പ്പിച്ചാല്‍ പ്രതീക്ഷയുടെ വെളിച്ചം തെളിയും. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് നമ്മുടെ രാജ്യം. കൊവിഡ് കാരണം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പിഎം കെയര്‍ഫണ്ടില്‍ നിന്നുള്ള ധനസഹായം പ്രധാനമന്ത്രി നരേദ്ര മോദി വിതരണം ചെയ്തു. ഇവരുടെ ഭാവി ജീവിതത്തിലും സഹായമായി പിഎം കെയര്‍ ഫണ്ട് ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസത്തിന് ലോണ്‍ നല്‍കും, മാസം 4000 രൂപ വീതം ദൈനംദിന ആവശ്യങ്ങള്‍ക്കും നല്‍കും.

കഴിഞ്ഞ വര്‍ഷം മെയ് 29ന് പ്രധാനമന്ത്രി നേരിട്ടാണ് പി എം കെയര്‍ പദ്ധതി പ്രഖ്യാപിച്ചത്. കൊവിഡ്-19 മൂലം മാതാപിതാക്കളെയോ ദത്തെടുത്ത മാതാപിതാക്കളെയോ ജീവിച്ചിരിക്കുന്ന മാതാപിതാക്കളെയോ നഷ്ടപ്പെട്ട കുട്ടികള്‍ക്കാണ് ഈ പദ്ധതി പ്രയോജനം ചെയ്യുക.

sameeksha-malabarinews

കുട്ടികളുടെ സമഗ്രമായ പരിചരണം, പിന്തുണ, സംരക്ഷണം എന്നിവ ഉറപ്പാക്കുകയും ആരോഗ്യ ഇന്‍ഷുറന്‍സിലൂടെ അവരുടെ ക്ഷേമം പ്രാപ്തമാക്കുകയും വിദ്യാഭ്യാസത്തിലൂടെ അവരെ സഹായിക്കുകയും 23 വയസ്സ് വരെ സാമ്പത്തിക പിന്തുണയോടെ സ്വയം പര്യാപ്തമായ നിലനില്‍പ്പിന് അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും. ഈ കുട്ടികള്‍ക്ക് പാഠപുസ്തകങ്ങളും യൂണിഫോമും സൗജന്യമായി നല്‍കും. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് സ്‌കൂള്‍ ഫീസ് മടക്കി നല്‍കും. പദ്ധതിയുടെ ഭാഗമായി ബന്ധുക്കളോടൊപ്പം കഴിയുന്ന കുട്ടികള്‍ക്ക് പ്രതിമാസം 4000 രൂപയും നല്‍കും. ഇങ്ങനെ 23 വയസ് എത്തുമ്പോള്‍ ആകെ 10 ലക്ഷം രൂപ ലഭിക്കും.

കഴിഞ്ഞ 8 വര്‍ഷത്തിനിടെ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ നേരത്തെ ആരും സ്വപ്നം പോലും കാണാത്തതെന്നും പ്രധാനമന്ത്രി പറഞ്ഞു.ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ന്നു , ലോക വേദികളില്‍ ഇന്ത്യ ശക്തമായ സാന്നിധ്യമായി .

യുവാക്കളാണ് ഇന്ത്യയെ നയിക്കുന്നത്.സാങ്കേതിക വിദ്യകളുടെ ഉപയോഗം വ്യാപിപ്പിച്ചു .പാവങ്ങള്‍ക്കും നീതി ഉറപ്പാക്കി .സര്‍ക്കാര്‍ സേവനങ്ങള്‍ തങ്ങള്‍ക്കും ലഭിക്കുമെന്ന് ഇന്ന് സാധാരണക്കാര്‍ക്ക് ഉറപ്പുണ്ട്.2014 മുന്‍പേ അഴിമതി, പക്ഷപാതം, തീവ്ര സംഘടനകളുടെ വ്യാപനം , വിവേചനം എന്നിവയുടെ പിടിയില്‍ പെട്ട രാജ്യത്തെ മോചിപ്പിക്കുകയാണ് സര്‍ക്കാരെന്നും മോദി പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!