മുംബൈയില്‍ ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ചക്രം റണ്‍വേയില്‍ വീണു, അടിയന്തര ലാന്‍ഡിങ്

മുംബൈ: പറന്നുയരുന്നതിനിടെ ചക്രം റണ്‍വേയില്‍ വീണതിനെ തുടര്‍ന്ന് മുംബൈ വിനോദ് വിമാനത്താവളത്തില്‍ സ്‌പേസ് ജെറ്റ് വിമാനം അടിയന്തരമായി ലാന്‍ഡിങ് നടത്തി. ഗുജറാത്തിലെ കാണ്ട്ലയില്‍ നിന്നും മുംബൈയിലേക്കുള്ള വിമാനമാണ് ചത്രപതി ശിവാജി വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡിങ് നടത്തിയത്.

വൈകിട്ട് നാലുമണിയോടെയാണ് സംഭവം. കണ്ടലയില്‍ നിന്നും പുറപ്പെട്ട ഉടനെ ചക്രം ഊരി പോവുകയായിരുന്നു. 75 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തിന്റെ സ്റ്റാര്‍ട്ടിംഗ് പോയിന്റിന്റെ റണ്‍വേയില്‍ ചക്രം കണ്ടെത്തിയത്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല എന്നാണ് വിമാന കമ്പനി നല്‍കുന്ന വിവരം.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം തുടങ്ങി. നേരത്തെ, ഹൈദരാബാദ് വിമാനാപകടത്തില്‍ 245 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ വിമാനങ്ങളില്‍ കര്‍ശന പരിശോധനയുള്‍പ്പെടെ നടത്തിവന്നിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top