ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു. മേഘാനിനഗറിന് സമീപം പറന്നുയര്‍ന്ന് അല്‍പ്പസമയത്തിനുള്ളിലാണ് വിമാനം തകര്‍ന്നുവീണത്. വിമാനത്താവളത്തിന് സമീപം ജനവാസ മേഖലയിലായിരുന്നു സംഭവം.അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട വിമാനത്തില്‍ ഉണ്ടായിരുന്നത് 232 യാത്രക്കാരെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ 230 യാത്രക്കാരും 12 ജീവനക്കാരും ഉണ്ടായിരുന്നതായാണ് വിവരം. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകമായിരുന്നു അപകടം.
വിമാനം മതിലില്‍ ഇടിച്ചതായാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തിച്ചേര്‍ന്നിട്ടുണ്ട്.
വിമാനത്തിന്റെ ഇന്ധന ടാങ്ക് പൂര്‍ണമായും നിറച്ചിരുന്നു. സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ട്. യാത്രക്കാരുടെ വിവരങ്ങള്‍ തേടിയതായാണ് വിവരം. അപകടത്തെത്തുടര്‍ന്ന് വിമാനത്താവളം അടച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



