Section

malabari-logo-mobile

പിങ്ക് പോലീസിന്റെ പരസ്യവിചാരണ: മകളോട് ഡിജിപി ക്ഷമ ചോദിച്ചെന്ന് കുട്ടിയുടെ അച്ഛന്‍

HIGHLIGHTS : Pink police public hearing: DGP apologizes to daughter, father of child

തിരുവനന്തപുരം: ആറ്റിങ്ങലില്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥ പെണ്‍കുട്ടിയെ പൊതുജനമധ്യത്തില്‍ പരസ്യവിചാരണ നടത്തി അപമാനിച്ച സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവി ക്ഷമ ചോദിച്ചെന്ന് കുട്ടിയുടെ പിതാവ് ജയചന്ദ്രന്‍. മകളോടാണു ക്ഷമ ചോദിച്ചതെന്നും ഹൈക്കോടതി ഉത്തരവ് നടപ്പാക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയെന്നും ജയചന്ദ്രന്‍ പറഞ്ഞു.

പോലീസ് ആസ്ഥാനത്ത് എത്തിയാണ് ജയചന്ദ്രനും മകളും പോലീസ് മേധാവിയെ കണ്ട് ഹൈക്കോടതി ഉത്തരവ് കൈമാറിയത്.

sameeksha-malabarinews

സംഭവത്തില്‍ രൂക്ഷ വിമര്‍ശനമാണു ഹൈക്കോടതിയുടെ ഭാഗത്തുനിന്നും പോലീസിന് ഉണ്ടായത്. എട്ടു വയസ്സുകാരിക്ക് ഒന്നരലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പോലീസ് ഉദ്യോഗസ്ഥയെ ക്രമസമാധാനപാലന ചുമതലയില്‍നിന്നു മാറ്റി നിര്‍ത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!