Section

malabari-logo-mobile

ദേശീയ പാതാ വികസനവുമായി മുന്നോട്ട്‌ പോകും ; മുഖ്യമന്ത്രി

HIGHLIGHTS : കോഴിക്കോട്‌: ദേശീയപാതാ വികസനത്തില്‍ നിന്ന്‌ സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ട്‌ പോകില്ലെന്ന്‌ മുഖ്യമന്ത്രി പണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്ത്‌ വഹനാപകടങ...

കോഴിക്കോട്‌: ദേശീയപാതാ വികസനത്തില്‍ നിന്ന്‌ സംസ്ഥാന സര്‍ക്കാര്‍ pinarayi vijayanപിന്നോട്ട്‌ പോകില്ലെന്ന്‌ മുഖ്യമന്ത്രി പണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്ത്‌ വഹനാപകടങ്ങള്‍ പെരുകുകയാണ്‌. റോഡുകള്‍ വീതി കൂട്ടാതെ അപകടങ്ങള്‍ കുറയ്‌ക്കാന്‍ പറ്റില്ല. അതുകൊണ്ട്‌ ദേശീയപാതാ വികസനത്തില്‍ നിന്ന്‌ ഒരിഞ്ച്‌ പോലും പിന്നോട്ട്‌ പോകില്ലെന്നാണ്‌ മുഖ്യമന്ത്രി പറയുന്നത്‌.

ഭൂമി ലഭ്യമല്ലാത്തുകൊണ്ടാണ്‌ റോഡ്‌ വികസനം വൈകുന്നത്‌. ദേശീയ പാതകളുടെ വീതി 60 മീറ്റര്‍ വേണമെന്നാണ്‌ കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധന. എന്നാല്‍ കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്‌ അത്‌ 45 മീറ്ററായി കുറച്ചിട്ടുണ്ട്‌. എന്നിട്ടും നമ്മള്‍ പാതവികസനത്തിന്‌ വൈകുന്നത്‌ ശരിയല്ല.

sameeksha-malabarinews

45 മീറ്ററാക്കിയത്‌ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ സര്‍വ്വ കക്ഷി യോഗത്തിലും ധാരണയായതാണ്‌. നാടിന്റെ വികസനത്തിന്‌ ദേശീയപാത വികസനം അനിവാര്യമാണെന്നും മുഖ്യമന്ത്രി കോഴിക്കോട്‌ പറഞ്ഞു. മലബാര്‍ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ നല്‍കിയ സ്വീകരണ ചടങ്ങിലാണ്‌ പിണറായി തന്റെ നിലപാട്‌ വ്യക്തമാക്കിയത്‌. ദേശീയപാതാ വികസനത്തിന്‌ സ്ഥലമേറ്റെടുക്കുമ്പോള്‍ സ്ഥലമുടമകളുടെ പ്രയാസങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും പിണറയി മുഖ്യമന്ത്രി ഉറപ്പു നല്‍കുന്നു.

കോഴിക്കോട്‌ വിമാനത്താവളത്തിന്റെ വികസനത്തിന്‌ ഭൂമി ഏറ്റെടുക്കല്‍ അനിവാര്യമാണ്‌. ഭൂമി ഏറ്റെടുക്കുന്നതിന്‌ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്‌. എല്ലാവരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കും. വിശദമായ ചര്‍ച്ച നടത്താമെന്നും അദേഹം പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!