
പരപ്പനങ്ങാടി: സദ്ദാംബീച്ചിലെ ചീരങ്ങന്‍ അക്ബര്‍ വളര്‍ത്തുന്ന പ്രാവുകളില്‍ പത്തോളം പ്രാവുകളെയാണ് സാമൂഹ്യ വിരുദ്ധര്‍. രാത്രിയുടെ മറവില്‍ തലയറുത്ത് കൊന്നത്. ശനിയാഴ്ച അര്‍ദ്ധരാത്രിയില്‍ സംഭവിച്ചതാണെന്നാണ് കരുതുന്നത്.
ഇന്നലെ രാവിലെ കൂട് തുറന്ന നിലയിലാണ് കണ്ടത്. പ്രാവുകളെ റോഡരികില്‍ കഴുത്തറുത്ത നിലയിലാണ് ശ്രദ്ധയില്‍പ്പെട്ടത്. റോഡരികിലെ വീടിനോടുചേര്‍ന്ന് സ്ഥാപിച്ച കൂടുകളിലാണ് പ്രാവുകളെ സൂക്ഷിച്ചിരുന്നത്. ഈ കൂട് തകര്‍ത്താണ് ക്രൂരത കാട്ടിയിട്ടുള്ളത്.
2000 മുതല്‍ 5000 രൂപ വരെ വിലയുള്ള പ്രാവുകള്‍ വലിയ ടൂര്‍ണമെന്റുകളില്‍ പറത്തല്‍ മത്സരത്തിന് കൊണ്ട് പോകുന്നതാണെന്നും 30,000 രൂപ നഷ്ടം ഉണ്ടായതായും അക്ബര്‍ പറഞ്ഞു.




