Section

malabari-logo-mobile

പോലീസുകാരനെ പോക്കറ്റടിക്കാന്‍ ശ്രമിച്ചയാളെ പൊക്കി പോലീസ്

HIGHLIGHTS : താനൂര്‍; പൊലീസിനെ പോക്കറ്റടിക്കാന്‍ ശ്രമിച്ചയാളെ തന്ത്രപൂര്‍വം പിടികൂടി പോലീസ്. കഴിഞ്ഞ ദിവസം നടന്ന മമ്പുറം നേര്‍ച്ചയുടെ ഭാഗമായി പോക്കറ്റടിക്കാര്‍ വ...

താനൂര്‍; പൊലീസിനെ പോക്കറ്റടിക്കാന്‍ ശ്രമിച്ചയാളെ തന്ത്രപൂര്‍വം പിടികൂടി പോലീസ്. കഴിഞ്ഞ ദിവസം നടന്ന മമ്പുറം നേര്‍ച്ചയുടെ ഭാഗമായി പോക്കറ്റടിക്കാര്‍ വ്യാപകമായി ഇറങ്ങാന്‍ സാധ്യയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡ്യൂട്ടിക്കിട്ട മഫ്ടിയിലായിരുന്ന പോലീസുകാരനെ പോക്കറ്റടിക്കാനുള്ള ശ്രമത്തിനിടെയാണ് തച്ചിങ്ങനാടത്തെ കരുവന്‍തിരുത്തി വീട്ടില്‍ ആബിദ് കോയയെ (47) വലയിലായത്.

താനൂര്‍ സ്‌റ്റേഷനിലെ സിപിഒ എം.പി.സബറുദ്ദീനാണ് ആബിദ് കോയയെ പിടികൂടിയത്് ഇയാള്‍ തന്നെ പിന്തുടരുന്നുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇതിനിടെ പാന്റ്‌സ് പിന്നിലെ പോക്കറ്റ് ബ്ലേഡ് വെച്ച് പോക്കറ്റടിക്കുന്നതിനിടെ തന്ത്രത്തില്‍ കൈയോടെ പിടികൂടി വീഴ്ത്തുകയായിരുന്നു. പ്രതിയെ തിരൂരങ്ങാടി പൊലീസിന് കൈ മാറിയ ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.

sameeksha-malabarinews

മേഖലയിലെ ഒട്ടേറെ കുറ്റാന്വേഷണം തെളിയിച്ച സംഘത്തിലെ സജീവ അംഗമായിരുന്നു സബറുദ്ദീന്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!