HIGHLIGHTS : Phalambara Jatha to announce the arrival of Parappanad Trade Festival 2023
പരപ്പനങ്ങാടി : പരപ്പനങ്ങാടി മര്‍ച്ചന്റസ് അസോസിയേഷന് കീഴില്‍ പരപ്പനങ്ങാടിയിലെ വ്യാപാരികള്‍ ആറു മാസക്കാലം നീണ്ടു നില്‍ക്കുന്ന ‘പരപ്പനാട് വ്യാപാരോത്സവ് 2023 ‘ ന്റെ വരവറിയിച്ച് വിളംബര ജാഥ നടത്തി..
മാര്‍ച്ച് 10 നാണ് വ്യാപാരോത്സവം തുടങ്ങുന്നത്. മുത്തു കുടകള്‍ ചൂടിയും ചെണ്ട മേളത്തിന്റെ അകമ്പടിയില്‍ ചുവടു വെച്ചും അഞ്ചപ്പുറ മേല്‍പാല പരിസരത്ത് നിന്ന് തുടങ്ങിയ സാംസ്‌ക്കാരിക റാലി ടൗണില്‍ സമാപിച്ചു.

മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നേതാക്കളായ അഷ്‌റഫ് കുഞാവാസ്, ഏ.വി. വിനോദ് കുമാര്‍ , ഹരിഷ് ബ്രാസ് , ചുക്കാന്‍ ഇബ്‌റാഹിം ഹാജി, സ്റ്റാര്‍ മുനീര്‍ , ഫിറോസ് , വനിത വിങ്ങ് പ്രസിഡന്റ് ജയ, മാനു ഹാജി, യൂത്ത് വിങ്ങ് നേതാക്കളായ ആബിദ് മിന , ശമീര്‍ അബ്ഷാ സ് , എം.വി. സിയാദ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന പൊതു സമ്മേളനവും ആഘോഷ സംഗമവും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡന്റ് പി. കുഞാവു ഹാജി ഉദ്ഘാടനം ചെയ്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു