കൊച്ചി; അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയലിന്റെ വില കുറയുമ്പോളും രാജ്യത്ത് ഇന്ധനവില ചരിത്രത്തിലില്ലാത്തവിധം കുതിച്ചുയരുന്നു. വ്യാഴാഴ്ച ഡീസലിന് 85 പൈസ കൂട്ടിയതോടെ വില നൂറു കടന്നു. പെട്രോളിനാകട്ടെ വില 110 കടന്ന് 115ലേക്ക് കുതിക്കുകയാണ്.
അന്താരാഷ്ട്രമാര്‍ക്കറ്റില്‍ ക്രൂഡ് വില ബാരലിന് ഇപ്പോഴും 110 ഡോളറില്‍ താഴെയാണ്.
രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ 137 ദിവസം വിലവര്‍ദ്ധന നടപ്പാക്കിയില്ല. എന്നാല് മാര്‍ച്ച് മാസത്തെ അവസാന പത്തില്‍ ഒമ്പതു തവണയാണ് വില കൂട്ടിയത്.
ഇന്ധനവില വര്‍ദ്ധനവുമൂലം രാജ്യത്ത് അവശ്യസാധനങ്ങളുടേതടക്കം വില കുതിച്ചുയരുകയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




