ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ രേഖപ്പെടുത്തപ്പെടുന്ന 100 ശതമാനം വോട്ടുകളും വിവി പാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോംസ് എന്ന സംഘടന നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ ജസ്റ്റിസുമാരായ സഞ്ജിവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുക .
നൂറൂ ശതമാനം വിവിപ്പാറ്റുകളും എണ്ണമെന്ന ഹര്‍ജിയില്‍ രൂക്ഷമായ വാദപ്രതിവാദമാണ് സുപ്രീം കോടതിയില്‍ നടന്നത്. കേസിന്റെ വാദത്തിനിടെ വോട്ടിങ് മെഷീനിന്റെയും വിവി പാറ്റിന്റെയും പ്രവര്‍ത്തനം തെരത്തെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ കോടതിയില്‍ നേരിട്ട് വിശദീകരിച്ചിരുന്നു. വോട്ടിങ് മെഷീന്‍ സുതാര്യമാണെന്നും കൃത്രിമം സാധ്യമല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാദത്തിനിടെ കോടതിയില്‍ പറഞ്ഞിരുന്നു. എല്ലാ വോട്ടുകളും വിവി പാറ്റ് സ്ലിപ്പുകളുമായി ഒത്തു നോക്കുന്നതിന്റെ പ്രായോഗികതയും കമ്മീഷന്‍ കോടതിയെ ധരിപ്പിച്ചിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




