താമരശേരിയില്‍ വില്‍ക്കാന്‍ വെച്ച വീട്ടിനകത്ത് അജ്ഞാതന്റെ മൃതദേഹം

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ അജ്ഞാതനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം.

വില്‍പ്പനക്ക് വെച്ച വീട് കാണാനായി എത്തിയവരാണ് വൈകിട്ട് 5 മണിയോടെ മൃതദേഹം ആദ്യം കണ്ടത്. ആനപ്പാറപ്പൊയില്‍ അനീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. മരിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top