ലോക്‌സഭാ തിരഞ്ഞെടുപ്പ്: ഇന്ന്‌ വൈകീട്ട് മുതല്‍ മദ്യവില്‍പ്പനശാലകള്‍ അടക്കും

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ മദ്യവില്‍പ്പനശാലകളും ബുധനാഴ്ച വൈകീട്ട് ആറു മണി മുതല്‍ അടച്ചിടും. ബുധനാഴ്ച വൈകീട്ട് ആറുമുതല്‍ തിരഞ്ഞെടുപ്പ് ദിനമായ 26ന് വൈകിട്ട് ആറുമണി വരെ മദ്യവില്‍പ്പനശാലകള്‍ എല്ലാം അടച്ചിടും.

തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 26ന് സംസ്ഥാനത്ത് പൊതു അവധിയായി നേരത്തെ തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. വോട്ടണ്ണല്‍ നടക്കുന്ന ജൂണ്‍ നാലിനും മദ്യവില്‍പ്പനശാലകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. റീ പോളിങ് നടക്കുന്ന സ്ഥലങ്ങളിലും മദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top