യൂത്ത് കോണ്‍ഗ്രസ് ക്യാമ്പിലെ പീഡനപരാതി: ഷാഫി പറമ്പില്‍ മുക്കിയെന്ന് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം; പാലക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പില്‍ പീഡിപ്പിച്ചെന്ന വനിതാ നേതാവിന്റ പരാതി പോലീസിന് കൈമാറാതെ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ മുക്കിയെന്ന ആരോപണവുമായി ഡിവൈഎഫ്‌ഐ. സഹപ്രവര്‍ത്തകയെ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം വിവേക് എച്ച് നായര്‍ പീഡിപ്പിച്ചെന്ന പരാതി പോലീസിന് കൈമാറാതെയുളള ഷാഫി പറമ്പിലിന്റെ ഒത്തുകളി അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാസക്രട്ടറിയേറ്റ് ആവിശ്യപ്പെട്ടു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനക്യാമ്പില്‍ തിരുവനന്തപുരത്ത് നിന്ന് എത്തിയ വനിതാ ഭാരവാഹിയെയാണ് വിവേക് പീഡിപ്പിച്ചുവെന്ന പരാതിയാണ് ഉയര്‍ന്നത്. പീഡനത്തിന് ഇരയായ യുവതി സംസ്ഥാന നേതൃത്വത്തിനും, കേന്ദ്രനേതൃത്വത്തിനും പരാതി നല്‍കിയിരുന്നു. കേന്ദ്രനേതൃത്വം സംസ്ഥാന എക്‌സിക്യുട്ടീവ് അംഗമായ വിവേകിനെ പുറത്താക്കിയിരുന്നു.

ജൂലൈ 1,2,3 തിയ്യതികളില്‍ പാലക്കാട് അഹല്യ ക്യാമ്പസിലാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാംപ് നടന്നത്.

സംസ്ഥാനത്തെ പ്രവര്‍ത്തകര്‍ ആകെ ഒന്നിച്ചു പങ്കെടുത്ത ഒരു പൊതു ക്യാമ്പില്‍, പരിപാടിയില്‍ വെച്ച് സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചിട്ട് പരാതി പോലീസിന് കൈമറാതെ പ്രതിയെ സംരക്ഷിക്കുന്നത് കുറ്റകരമാണ്. നിയമനടപടികള്‍ക്ക് പീഡകനെ വിട്ടുകൊടുക്കാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം തയ്യാറാകണമെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top