കേരളത്തില്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച

കോഴിക്കോട്; ശവ്വാല്‍ മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ റമസാന്‍ 30 പൂര്‍ത്തിയാക്കി ചെറിയ പെരുന്നാള്‍ (ഈദുല്‍ ഫിത്വര്‍) ചൊവ്വാഴ്ച്ച ആയിരിക്കുമെന്ന് ഖാസിമാരായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ അറിയിച്ചു.

അതുപ്രകാരം തിങ്കളാഴ്ച റമസാന്‍ 30ഉം ചൊവ്വാഴ്ച ശവ്വാല്‍ ഒന്നുമായിരിക്കും.

ഈ വര്‍ഷം റമസാന്‍ 30 പൂര്‍ത്തീകരിച്ചാണ് വിശ്വാസികള്‍ ചൊവ്വാഴ്ച പെരുന്നാള്‍ ആഘോഷിക്കുക. മാസപ്പിറ കാണാന്‍ വിവിധ കേന്ദ്രങ്ങളില്‍ വിപുലമായ സൗകര്യങ്ങളൊരുക്കിയിരുന്നു. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഈദുല്‍ ഫിത്വര്‍ നാളെയാണ്.

 

Share news
error: Content is protected !!
Scroll to Top