പെരുന്നാളിന് ഉച്ച ഭക്ഷണം നല്‍കി നന്മ ആതുര സേവന സംഘം

പരപ്പനങ്ങാടി: വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് നേതൃത്വം നല്‍കുന്ന കൊറോണ കെയര്‍ സെന്ററില്‍ താമസിക്കുന്നവര്‍ക്കും ,ലോക് ഡൗണ്‍ കാലയളവില്‍ ജോലിക്ക് പോവാന്‍ കഴിയാതെ ഒറ്റക്ക് താമസിക്കുന്നവര്‍ക്കും, തെരുവില്‍ ജീവിതം കഴിച്ച് കുട്ടുന്നവര്‍ക്കെല്ലാം ഉച്ചഭക്ഷണവും, കുടിവെള്ളവും, പായസവും നല്‍കി ചെട്ടിപ്പടി നന്മ ആതുര സേവന സംഘം.

ഹസനിയ്യ അറബി കോളോജിലേ കൊറോണ കെയര്‍ സെന്ററിലേക്ക് ഭക്ഷണം എത്തിച്ചത് കണ്‍വീനര്‍ അന്‍വര്‍ തലാഞ്ചേരി, ചെയര്‍മാന്‍ സൈതലവി ഹാജി, ലത്തീഫ് പന്തപുലാന്‍, അഷറഫ് മാസ്റ്റര്‍, ഖാലിദ് അരിയല്ലൂര്‍, മുഹമ്മദ്, ഷിയാസ്, മുനീര്‍, മുസ്തഫ, ഷാഫി എന്നിവര്‍ ഭക്ഷണം എത്തിക്കുകയും വികസന കാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ നിസാര്‍ കുന്നുമ്മല്‍ , ആരോഗ്യ വിദ്യഭ്യാസ കമ്മറ്റി ചെയര്‍മാന്‍ ഇ.ദാസന്‍, വാര്‍ഡ് മെമ്പര്‍ ഗജ ആഷിഫ് മശ്ഹൂദ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സുധീര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയരാജ്, എന്നിവര്‍ ഏറ്റുവാങ്ങി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലോക്ഡൗണില്‍ പ്രയാസപ്പെടുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റ് വിതരണം നല്‍കിയും, മരുന്ന് ലഭിക്കാതെ ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് മരുന്ന് എത്തിച്ചു നല്‍കിയും,രോഗികള്‍ക്ക് ആംബുലന്‍സ് എത്തിച്ചു നല്‍കിയും, പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തും, കുടിവെള്ളത്തിന് പ്രയാസമനുഭവിക്കുന്നവര്‍ക്ക് കുടിവെള്ളം എത്തിച്ചും സേവനമേഖലയില്‍ സജീവമാണ് നന്‍മ.

Share news
error: Content is protected !!
Scroll to Top