Section

malabari-logo-mobile

കൊച്ചി മെട്രോയില്‍ വിവാഹ ഫോട്ടോഷൂട്ടിന് അനുമതി

HIGHLIGHTS : Permission for wedding photoshoot in Kochi Metro

കൊച്ചി: മെട്രോ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഇനി മുതല്‍ വിവാഹ ഫോട്ടോഷൂട്ടിന് അനുമതി. സിനിമ-പരസ്യ ഷൂട്ടിങ്ങുകള്‍ക്കായി ഇതിനു മുമ്പേ അനുമതി ലഭിച്ചിരുന്നു. കൊച്ചി മെട്രോയെ ലാഭത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പരീക്ഷണം.

ഒരു കോച്ച് അല്ലെങ്കില്‍ മൂന്ന് കോച്ച് ബുക്ക് ചെയ്യാം. നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനിലും ഓടുന്ന ട്രെയിനിലും ഷൂട്ട് ചെയ്യാവുന്നതാണ്. ഷൂട്ടിന് മുമ്പ് സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കണം. ഒരു കോച്ചിന് 10000 രൂപയാണ് ഡെപ്പോസിറ്റ്, മൂന്ന് കോച്ചിന് 25000 രൂപയും ഡെപ്പോസിറ്റായി നല്‍കണം. നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനില്‍ രണ്ട് മണിക്കൂ ഷൂട്ട് ചെയ്യാന്‍ 5000 രൂപയാണ് നിരക്ക്. മൂന്ന് കോച്ചിന് 12000 രൂപ നിരക്ക് വരും.

sameeksha-malabarinews

ഓടുന്ന ട്രെയിനില്‍ ഷൂട്ട് ചെയ്യണമെങ്കില്‍ ഒരു കോച്ചിന് 8000 രൂപയും മൂന്ന് കോച്ചിന് 17500 രൂപയുമാണ്. മാത്രമല്ല, ഷൂട്ട് കഴിയുമ്പോള്‍ ഈ തുക തിരിച്ച് നല്‍കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!