
പെൻഷൻ പരിഷ്കരണംഉടൻ നടപ്പിലാക്കണമെന്നും കുടിശ്ശികയായ ക്ഷാമാശ്വാസം ഉടൻ അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കടലുണ്ടി യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.
മെഡിസെപ് അപാകതകൾ പരിഹരിക്കുക, വയോജനങ്ങൾക്കായി സമഗ്ര കായിക പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
കടലുണ്ടി എ.എസ്. എം ഹാളിൽ നടന്ന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ.ഭക്തവത്സലൻ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡണ്ട് സി. അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ അഡ്വ പി.വി. മുഹമ്മദ് ഷാഹിദ്, വി.എൻ. കൃഷ്ണൻ, വിജയകൃഷ്ണൻ കോലോട്ട്, പി.ജയശീലൻ, കെ.പ്രേമദാസൻ, എ.എം.വസന്തകുമാർ, പി.സുഷ, എ. സാവിത്രി, കെ.എം. സുധാകരൻ, പി.കരുണാകരൻ, പി.ബേബി, നളിനാക്ഷൻ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ : സി.അബ്ദുറഹിമാൻ (പ്രസിഡണ്ട്), ഒ. സുരേഷ് (സെക്രട്ടറി), കെ.മോഹനകൃഷ്ണൻ (ട്രഷറർ).
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




