Section

malabari-logo-mobile

പെനല്‍റ്റി കിക്ക് ഷൂട്ടൗട്ട്: ഗിന്നസ് വേൾഡ് റിക്കാർഡിനായ് പരപ്പനങ്ങാടി നഗരസഭയും പരപ്പനാട് സോക്കർ സ്കൂളും .

HIGHLIGHTS : Penalty Kick Shootout: Parappanangady Municipal Corporation and Parappanad Soccer School for Guinness World Record.

പരപ്പനങ്ങാടി:സംസ്ഥാന കായിക – യുവജന കാര്യാലയം, സ്‌പോർട്‌സ് കൗൺസിൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ “ഫിഫ വേൾഡ് കപ്പ് 2022′ നോടനുബന്ധിച്ച് 12 മണിക്കൂറിൽ ഏറ്റവും കൂടുതൽ പെനൽറ്റി കിക്കെടുത്ത് ഗിന്നസ് റെക്കോഡ് നേടുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഷൂട്ടൗട്ട് മത്സരത്തിനുള്ള പരപ്പനങ്ങാടി നഗരസഭയുടെ പരപ്പനാട് സോക്കർ സ്കൂൾ ടീം പുറപ്പെട്ടു.

ജനുവരി 10ന് പയ്യനാട് സ്റ്റേഡിയത്തിൽ രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെയാണ് ഷൂട്ടൗട്ട് നടക്കുന്നത്. പരപ്പനങ്ങാടി നഗരസഭ ഷൂട്ട് ഔട്ട് താരങ്ങളുമായി   പയ്യനാട്ടിലേക്ക് പുറപ്പെടുന്ന ബസ്സിന്  നഗരസഭ ചെയർമാൻ എ ഉസ്മാൻ ഫ്ലാഗ് ഓഫ് നിർവഹിച്ചു.

sameeksha-malabarinews

വൈസ് ചെയർപേഴ്സൺ കെ ഷഹർബാനു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി നിസാർ അഹമ്മദ്, പി.വി മുസ്തഫ, പി.പി ഷാഹുൽഹമീദ്, കൗൺസിലർമാരായ എച്ച് സൈതലവിക്കോയ, സി ജയദേവൻ, സോക്കർ സ്കൂൾ ഭാരവാഹികളായ ടി.കെ അരവിന്ദൻ, വി ഉണ്ണികൃഷ്ണൻ സംബന്ധിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!