
മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയും മലബാര്‍ മാപ്പിളപ്പാട്ട് ലവേഴ്സ് അസോസിയേഷനും സംയുക്തമായി കൊണ്ടോട്ടിയില്‍ ഗായകന്‍ പീര്‍ മുഹമ്മദ് അനുസ്മരണം സംഘടിപ്പിച്ചു. ‘കാഫ്മല കണ്ട ഇശല്‍ കാറ്റ്-2025’എന്ന പരിപാടി ഫൈസല്‍ എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. പക്കര്‍ പന്നൂര്‍ അധ്യക്ഷത വഹിച്ചു. ബഷീര്‍ ചുങ്കത്തറ, നിസാം പീര്‍ മുഹമ്മദ്, സലാം കണ്ണൂര്‍, ഹംസ കൊണ്ടോട്ടി, അസീസ് പുല്ലാളൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ചടങ്ങില്‍ വിവിധ പുരസ്‌കാരങ്ങള്‍ നേടിയ എം.കെ. ജയഭാരതി, ഓടക്കല്‍ കുഞ്ഞാലന്‍ ഹാജി മണ്ണാരില്‍, കുഞ്ഞാലന്‍ കിഴിശ്ശേരി, ഹമീദ് കരുമ്പിലാക്കല്‍ എന്നിവരെ ആദരിച്ചു. തുടര്‍ന്ന് നടത്തിയ ഗാനാജ്ഞലിയില്‍ തീര്‍ത്ഥ സുരേഷ്, ഹസ്ന വേങ്ങര, ഷഹന ഷെറിന്‍ കൊണ്ടോട്ടി, ഹനീഫ മാളിയേക്കല്‍, അസീസ് പന്തീര്‍പാടം, സാദിഖ് ചൊക്ലി എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




