തിരൂര്‍ കൂട്ടായിയില്‍ ക്രൂയിസര്‍ വാഹനം ഇടിച്ച് കാല്‍നടക്കാരനായ മദ്രസ വിദ്യാര്‍ത്ഥി മരിച്ചു

തിരൂര്‍: വിദ്യാര്‍ത്ഥികളുമായി അമിത വേഗത്തില്‍ എത്തിയ ക്രൂയിസറിടിച്ച് കാല്‍നടക്കാരനായ മദ്രസ വിദ്യാര്‍ത്ഥി മരിച്ചു. കൂട്ടായി പാലത്തും വീട്ടില്‍ അബ്ദുറസാക്ക് എന്ന ബാബുവിന്റെ മകന്‍ മുഹമ്മദ് റസാന്‍(10) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു അപകടം. മദ്രസ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെ കൂട്ടായി ഭാഗത്ത് നിന്ന് അമിത വേഗതയിലെത്തിയ ക്രൂയിസര്‍ റസാനെ ഇടിക്കുകയായിരുന്നു.

തിരൂരിലെ ആശുപത്രിയിലെത്തിച്ച കുട്ടിയെ പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി 11മണിയോടെ മരണം സംഭവിക്കുകയായിരുന്നു. കൂട്ടായി കെ.കെ.എച്ച്.എസ്.എം മദ്റസയിലെ അഞ്ചാംതരം വിദ്യാര്‍ത്ഥിയായിരുന്നു.

തിരൂരിലെ വിവിധ സ്‌കൂളുകളിലേക്കുളള വിദ്യാര്‍ത്ഥികളുമായി പോകുകയായിരുന്ന ക്രൂയിസറാണ് അപകടം വരുത്തിവെച്ചത്. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. മാതാവ്:ഷഫീല. സഹോദരങ്ങള്‍:മുഹമ്മദ് റിഷന്‍, മുഹമ്മദ് റൈഹാന്‍. വിദേശത്തായിരുന്ന അബ്ദുറസാക്ക് അപകടത്തെ തുടര്‍ന്ന് നാട്ടിലെത്തിയിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top