Section

malabari-logo-mobile

തൊഴിലവസരങ്ങള്‍

HIGHLIGHTS : Employment opportunities

ജിം ട്രെയിനർ

കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിനു കീഴിൽ തിരുവനന്തപുരം, പിരപ്പൻകോട് അക്വാട്ടിക് കോംപ്ലക്‌സിൽ നിലവിലുള്ള ജിം ട്രെയിനറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസായവരും സ്‌പോർട്‌സ് അതോരിറ്റി ഓഫ് ഇന്ത്യയിൽ നിന്നും ഫിറ്റ്നസ് ട്രെയിനിംഗിൽ ആറാഴ്ചത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് അല്ലങ്കിൽ ഫിറ്റനസ് ട്രെയിനിംഗിൽ അംഗീകൃത സർവകലശാലകളിൽ നിന്നുള്ള ഡിപ്ലോമയുള്ളവരും രജിസ്റ്റർ ചെയ്ത ജിമ്മിൽ ട്രെയിനറായി അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം.  കായിക താരങ്ങൾക്ക് മുൻഗണന ഉണ്ടായിരിക്കും. അപേക്ഷകർക്ക് 2022 ജനുവരിയിൽ 40 വയസ്സ് കവിയാൻ പാടില്ല.  അപേക്ഷകർ നവംബർ 23ന് ഉച്ചക്ക് 2 മണിക്ക് സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.

sameeksha-malabarinews

സ്പീച്ച് ബിഹേവിയർ ഒക്യുപേഷൻ തെറാപിസ്റ്റ്

വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2022-23 വാർഷിക പദ്ധതി പ്രോജക്ടിന്റെ ഭാഗമായി കരാ‍‌‍ർ അടിസ്ഥാനത്തിൽ സ്പീച്ച് ബിഹേവിയർ ഒക്യുപേഷൻ തെറാപിസ്റ്റിനെ നിയമിക്കുന്നതിന് നവംബർ 17നു രാവിലെ 11ന് അഭിമുഖം നടത്തും. ബന്ധപ്പെട്ട മേഖലയിൽ പ്രൊഫഷണൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രൊഫഷണൽ ബിരുദധാരികളുടെ അഭാവത്തിൽ ഡിപ്ലോമയുള്ളവരെയും പരിഗണിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ, വ്യക്തിഗതവിവരങ്ങൾ, യോഗ്യതാ സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം അഭിമുഖത്തിനായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9846011714.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!