കക്കാട് കാല്‍നട യാത്രക്കാരന്‍ കാറടിച്ചു മരിച്ചു

തിരൂരങ്ങാടി: അമിത വേഗതയിലെത്തിയ കാറിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു. കക്കാട് സ്വദേശി മേക്കേകാട്ട് യൂസുഫ് (63)ആണ് മരിച്ചത്. കരിമ്പില്‍ പള്ളിയില്‍ നിന്ന് നിസ്‌കാരം കഴിഞ്ഞ് ഇറങ്ങിയതായിരുന്നു. അമിത വേഗതയില്‍ എത്തിയ കാറടിച്ചാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ യൂസഫിനെ ഉടനെ തിരൂരങ്ങാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ: സൈനബ.മക്കള്‍:മാജിദ് (സൗദി),നൗഫല്‍,യാഹ്കുബ് വാഫി,റാഷിദ്,ഫായിസ്
സുമയ്യ.മരുമക്കള്‍ :അമീര്‍ (കെ സി റോഡ് തിരൂരങ്ങാടി),ഷാഹിന (പാലചിറമാട് ),ജസ്മില (കക്കാടം പുറം, ),മുസൈന (തിരുനാവായ)
സഫ് വാന (ചേറൂര്‍)
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം നാളെ കക്കാട് ജുമാഅത്ത് പള്ളിയില്‍ കബറടക്കം

അപകടത്തില്‍ മറ്റൊരു കാല്‍നടയാത്രകാരന്‍ കൊല്‍ക്കത്ത സ്വദേശി റഫീഖുല്‍ (45)നും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇദേഹത്തെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ദേശീയപാത കക്കാട് കരുമ്പില്‍ ഇന്ന് വൈകുന്നേരം 6.40ഓടെ ആണ് അപകടം.

 

Share news
error: Content is protected !!
Scroll to Top