മലപ്പുറം കോഡൂര്‍ വലിയാട് മിനിലോറി ഇടിച്ച്
കാല്‍നട യാത്രക്കാരന്‍ മരിച്ചു. വലിയാട് അല്ലക്കാട്ട്
ഇബ്രാഹിം (50) ആണ് മരിച്ചത്.
ചൊവ്വാഴ്ച്ച രാവിലെ ആറിന് വലിയാടിനും
ആല്‍പ്പറ്റ കുളമ്ബിനും ഇടയിലായിരുന്നു അപകടം.
ജോലിക്ക് പോവുകയായിരുന്ന ഇബ്രാഹിമിനെ നിയന്ത്രണം വിട്ട ലോറി ഇടിക്കുകയായിരുന്നു. ലോറി സമീപത്തെ ഗെയില്‍ വാതക പൈപ്പിന്റെ കുഴിയിലേക്ക് മറിഞ്ഞു. ക്രെയിന്‍ ഉപയോഗിച്ച് വാഹനം പൊക്കിയെടുത്താണ് ഇടയില്‍ കുടുങ്ങിയ
മൃതദേഹം പുറത്തെടുത്തത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




