മലബാര്‍ കോ-ഓപ്പറേറ്റീവ് കോളേജ് പരപ്പനങ്ങാടി ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങ് പ്രശസ്ത എഴുത്തുകാരന്‍ റഷീദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു.
കോളേജ് പ്രിന്‍സിപ്പല്‍ സതീഷ് തോട്ടത്തില്‍ അധ്യക്ഷം വഹിച്ചു. ഗോപാലകൃഷ്ണന്‍ മാഷ് സ്വാഗതവും സുധര്‍മ സി എന്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് ബഷീര്‍ കഥാപാത്ര ചിത്രരചന മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനം നല്‍കി. ഷിത ഉമാദേവി എന്നിവര്‍ സംസാരിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




