
പാലത്തിങ്ങല്‍: 2021-22 വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയിലും, പ്ലസ് ടൂ പരീക്ഷയിലും മുഴുവന്‍ വിഷയങ്ങളില്‍ ഏ പ്ലസ് കരസ്ഥമാക്കിയവരെയും ഉന്നത വിജയം നേടിയവരെയും ഡി.ഡി ഗ്രൂപ്പ് പാലത്തിങ്ങല്‍ ആദരിച്ചു. ഇത്തവണ 25 ഓളം വിദ്യാര്‍ത്ഥികളാണ് ആദരവ് ഏറ്റു വാങ്ങിയത്.
പരപ്പനങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ ഏ. ഉസ്മാന്‍ മുഖ്യാതിഥിയായിരുന്നു. സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനികള്‍ പരിപാടിയില്‍ പങ്കെടുത്തു. ഡി.ഡി ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് അംഗം അഫ്സല്‍ കെ.വി.പി സ്വാഗതവും, ചെയര്‍മാന്‍ ഫിറോസ് കെ.പി അദ്ധ്യക്ഷനും ആയിരുന്നു.
ഡി.ഡി ഗ്രൂപ്പ് പ്രവാസി കൂട്ടായ്മയായ മെക്കോ ഡി.ഡിയുടെ ഗിഫ്റ്റ്ഉം വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറി. ചടങ്ങില്‍ സമൂഹത്തില്‍ കഴിവ് തെളിയിച്ച പ്രഗല്‍ഭ വ്യക്തികള്‍ക്ക് ഡി.ഡി ഗ്രൂപ്പിന്റെ ഉപഹാരവും നല്‍കി. ഡി.ഡി ഗ്രൂപ്പ് ജോയിന്റ് കണ്‍വീനര്‍ കെ.ടി വിനോദ് നന്ദി രേഖപ്പെടുത്തി.




