Section

malabari-logo-mobile

‘2024 ല്‍ ‘പിഡിഎ’ എന്‍ഡിഎയെ തോല്‍പ്പിക്കും’, സൂത്രവാക്യം വെളിപ്പെടുത്തി അഖിലേഷ് യാദവ്

HIGHLIGHTS : 'PDA' will defeat NDA in 2024', Akhilesh Yadav revealed the formula

ലഖ്‌നൗ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ബി ജെ പി മുന്നണിയെ പരാജയപ്പെടുത്തി പ്രതിപക്ഷം അധികാരത്തിലേറുമെന്ന പ്രതീക്ഷ പങ്കുവച്ച് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. എന്‍ ഡി എയെ പരാജയപ്പെടുത്തല്‍ വലിയ ശ്രമകരമായ കാര്യമല്ലെന്നും പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നാല്‍ ഇത് സാധ്യമാകുമെന്നാണ് അഖിലേഷ് പറയുന്നത്. എന്‍ ഡി എയെ പരാജയപ്പെടുത്താനുള്ള സൂത്രവാക്യം തന്റെ കയ്യിലുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. പി ഡി എ എന്നതാണ് ആ സൂത്രവാക്യം. പി ഡി എ എന്നാല്‍ പിച്ച്‌ലെ, ദലിത്, അല്‍പാസാംഖ്യക് (പിന്നാക്ക വിഭാഗങ്ങള്‍, ദലിതുകള്‍, ന്യൂനപക്ഷങ്ങള്‍) എന്നും അഖിലേഷ് വിവരിച്ചു. ഈ മൂന്ന് ഘടകങ്ങളും ചേര്‍ന്ന പി ഡി എക്ക് 2024 ലെ തെരഞ്ഞെടുപ്പില്‍ എന്‍ ഡി എയെ തോല്‍പ്പിക്കാനാകുമെന്നും എസ് പി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ വിശാല മുന്നണി സാധ്യമാകുമെന്ന പ്രതീക്ഷയും അഖിലേഷ് പങ്കുവച്ചു. ഉത്തര്‍പ്രദേശിനെ സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. യു പി യിലെ 80 സീറ്റിലും ബി ജെ പിയെ പരാജയപ്പെടുത്തുക എന്നതായിരിക്കും തന്റെ ഏക മുദ്രാവാക്യം. ഇതിലൂടെ യു പിയില്‍ നിന്നും ബി ജെ പിയെ നീക്കം ചെയ്യാനാകും. എന്നാല്‍ പ്രതിപക്ഷത്തെ വലിയ കക്ഷികളും ചെറിയ കക്ഷികളും ഇതിനായി തനിക്കൊപ്പം നില്‍ക്കണം. അങ്ങനെ ദേശീയ പാര്‍ട്ടികളടക്കം എസ് പിക്കൊപ്പം നിന്നാല്‍ യു പിയിലെ 80 ലോക്സഭാ സീറ്റുകളിലും ബി ജെ പി പരാജയപ്പെടുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.

sameeksha-malabarinews

സംസ്ഥാനങ്ങളിലെ സാഹചര്യം നോക്കി പ്രതിപക്ഷത്തെ വലിയ പാര്‍ട്ടികളും ചെറിയ പാര്‍ട്ടികളും തന്ത്രങ്ങള്‍ രൂപീകരിക്കണം. ഓരോ സംസ്ഥാനത്തും ബി ജെ പിയെ പരാജയപ്പെടുത്താന്‍ സാധ്യതയുള്ളവര്‍ക്ക് മറ്റുള്ള പാര്‍ട്ടികള്‍ പിന്തുണ നല്‍കണം. അങ്ങനെയുള്ള നീക്കത്തിന് എന്നും സമാജ്വാദി പാര്‍ട്ടി പിന്തുണ നല്‍കിയിട്ടുണ്ട്. ഒരു ഘട്ടത്തിലും സീറ്റ് വിഭജനകാര്യത്തില്‍ സമാജ്വാദി പാര്‍ട്ടി വഴക്കിനും തര്‍ക്കത്തിനും നില്‍ക്കാറില്ലെന്നും അഖിലേഷ് ചൂണ്ടികാട്ടി. നിയമസഭ – ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായും മായാവതിയുടെ ബി എസ് പിയുമായും എസ് പി നേരത്തെയുണ്ടാക്കിയ സഖ്യങ്ങളും അദ്ദേഹം ചൂണ്ടികാട്ടി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!