മഞ്ചേശ്വരം എംഎല്‍എ പി.ബി അബ്ദുല്‍ റസാഖ് അന്തരിച്ചു

കാസര്‍കോട്: മഞ്ചേശ്വരം എംഎല്‍എ പി.ബി അബ്ദുല്‍ റസാഖ്(63) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിക്ക് കാസര്‍കോട് ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

2011 മുതല്‍ അദേഹം മഞ്ചേശ്വരം എംഎല്‍എയാണ്. മുസ്ലീംലീഗ് ദേശീയ എക്‌സിക്യുട്ടീവ് അംഗമാണ്. 2016 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കെ സുരേന്ദ്രനെ 89 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് അദേഹം നിയമസഭയിലെത്തിയത്.

കബറടക്കം ഇന്ന് വൈകീട്ട് ആലംപാടി ജുമാ മസ്ജിദില്‍ നടക്കും.

Share news
error: Content is protected !!
Scroll to Top