അഖിലേന്ത്യാ സ്‌കൂള്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ പവന പവലിനു വെങ്കലം

പരപ്പനങ്ങാടി :അഖിലേന്ത്യാ സ്‌കൂള്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ സ്വന്തമാക്കി പവന പവല്‍. ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ 3 വരെ അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറില്‍ വച്ച് നടന്ന അണ്ടര്‍ 17 പെണ്‍കുട്ടികളുടെ സ്‌കൂള്‍ നാഷണല്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ കൊല്ലം ജില്ല സ്‌പോര്‍ട്‌സ് അക്കാദമിയിലെ ബോക്‌സിങ് ട്രെയിനിയായ പവന പവല്‍ 80 + kg വിഭാഗത്തിലാണ് വെങ്കല മെഡല്‍ നേടി.

കൊല്ലം എസ് എന്‍ ട്രസ്റ്റ് എച്ച്എസ്എസി ലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് പവന. ആര്‍കെ മനോജ് കുമാര്‍ ആണ് പരിശീലകന്‍. പരപ്പനങ്ങാടി സ്വദേശി രാമനാഥ് പവലിന്റെയും മകളാണ്

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top