കാലിക്കറ്റ് സർവകലാശാല വാർത്തകൾ; രസതന്ത്രത്തിലെ പുത്തനറിവുകള്‍ ചര്‍ച്ച ചെയ്ത് എഫ്.സി.എസ്. – 25

HIGHLIGHTS : Calicut University News; FCS discusses latest developments in chemistry - 25


രസതന്ത്രത്തിലെ പുത്തനറിവുകള്‍ ചര്‍ച്ച ചെയ്ത് എഫ്.സി.എസ്. – 25

രസതന്ത്രത്തിലെ പുത്തനറിവുകളും ഗവേഷണവിശേഷങ്ങളും ചര്‍ച്ച ചെയ്യുന്ന ഫ്രോണ്ടിയേഴ്‌സ് ഇന്‍ കെമിക്കല്‍ സയന്‍സ് (എഫ്.സി.എസ്. – 25) ദേശീയ സെമിറിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ തുടക്കം. ഊര്‍ജ സംരക്ഷണം, ഊര്‍ജസംഭരണം എന്നിവയില്‍ ഇലക്ട്രോകെമിക്കല്‍ ഇന്റര്‍ഫേസുകളുടെ പ്രാധാന്യത്തെക്കുറിച്ച് ബെംഗളൂരു ഐസറിലെ പ്രൊഫ. എസ്. സമ്പത്ത് നടത്തിയ പ്രഭാഷണത്തോടെ പ്രഭാഷണ പരമ്പരക്ക് തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സെമിനാറില്‍ രസതന്ത്രവിഭാഗത്തിലെ അധ്യാപകര്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരാണ് പങ്കെടുക്കുന്നത്. സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. രസതന്ത്ര പഠനവിഭാഗം മേധാവി ഡോ. എന്‍.എന്‍. ബിനിത അധ്യക്ഷയായി. തിരുവനന്തപുരം ഐസറിലെ പ്രൊഫസര്‍ ഡോ. അജയ് വേണുഗോപാലിന് സെമിനാര്‍ സംഗ്രഹം കൈമാറിക്കൊണ്ട് വൈസ് ചാന്‍സലര്‍ പ്രകാശനം നിര്‍വഹിച്ചു. സിന്‍ഡിക്കേറ്റംഗം ഡോ. പി.പി. പ്രദ്യുമ്‌നന്‍, ഡോ. എന്‍.കെ. രേണുക, ഡോ. ടി.ഡി. സുജ എന്നിവര്‍ സംസാരിച്ചു. ഡോ. എ. അജയഘോഷ് (എസ്.ആര്‍.എം. ചെന്നൈ), ഡോ. എം. ഈശ്വരമൂര്‍ത്തി (ജെ.എന്‍.സി.എ.എസ്.ആര്‍.  ബെംഗളൂരു) തുടങ്ങി രാജ്യത്തെ വിവിധ ഗവേഷണസ്ഥാപനങ്ങളില്‍ നിന്നുള്ള പ്രമുഖ ശാസ്ത്രജ്ഞരും ഗവേഷകരുമാണ് സെമിനാറില്‍ പങ്കെടുക്കുന്നത്. ഏഴിനാണ് സമാപനം.

എം.സി.എ. റാങ്ക് ജേതാക്കളെ അനുമോദിച്ചു

കാലിക്കറ്റ് സർവകലാശാലയുടെ 2024 – 25 അധ്യയന വർഷത്തെ എം.സി.എ. പ്രോഗ്രാമിന് റാങ്ക് കരസ്ഥമാക്കിയ തൃശ്ശൂർ അരണാട്ടുകര ഡോ. ജോൺ മത്തായി സെന്ററിലുള്ള സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിലെ (സി.സി.എസ്.ഐ.ടി.) വിദ്യാർഥികളെ അനുമോദിച്ചു. യഥാക്രമം ഒന്ന്, മൂന്ന്, നാല്, ഏഴ്, എട്ട്, ഒൻപത്‌ റാങ്കുകൾ കരസ്ഥമാക്കിയ കെ. ആർ. അനുശ്രീ, എം.ബി. ഭവ്യ, ടി.ആർ. അഭിരാമി, സോന സണ്ണി, പി.എസ്. രശ്മി, സി. ആര്യ എന്നിവർക്കാണ് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചത്. പരിപാടി സിൻഡിക്കേറ്റംഗം ഡോ. കാവുമ്പായി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.സി.എസ്.ഐ.ടി. അസോസിയേറ്റ് കോ – ഓർഡിനേറ്റർ കെ.കെ. ഹർഷ അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൌൺസിൽ പ്രസിഡന്റ് എം. ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തി. ഇക്കണോമിക്സ് പഠനവകുപ്പ് മേധാവി ഡോ. കെ.പി. റെജുല ഹെലൻ, ക്യുടെക്ക് പ്രിൻസിപ്പൽ ഡോ. എൻ.എസ്. സുമമോൾ, സ്കൂൾ ഓഫ് ഡ്രാ മമേധാവി എ. നജുമുൽ ഷാഹി, പ്ലേസ്മെന്റ് സെൽ കോ – ഓർഡിനേറ്റർ പി.ആർ. സ്മിത എന്നിവർ സംസാരിച്ചു.

പരീക്ഷാ കേന്ദ്രത്തിൽ മാറ്റം

വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ ബി.എ. നവംബർ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് കെ.ആർ. നാരായണൻ കോളേജ് ഓഫ് ഹയർ ലേണിംഗ്, ടി.ബി. റോഡ്, ഒറ്റപ്പാലം (പി.ഒ.) – 679101 പരീക്ഷാകേന്ദ്രമായി ഹാൾടിക്കറ്റ് ലഭിച്ചവർ മൗണ്ട് സീന കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ്, അകലൂർ, പഴയ ലക്കിടി, അകലൂർ (പി.ഒ.) – 679303 കേന്ദ്രത്തിൽ പുതുക്കിയ ഹാൾടിക്കറ്റുമായി പരീക്ഷക്ക് ഹാജരാകണം.

വൈവ

നാലാം സെമസ്റ്റർ എം.പി.എഡ്. ഏപ്രിൽ 2025 ഡെസർട്ടേഷൻ വിലയിരുത്തലും ( MPCC – 404 DISSERTATION ) വൈവയും നവംബർ 11, 12, 13 തീയതികളിൽ നടക്കും. കേന്ദ്രം : (നവംബർ 11) ഗവ. കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ കോഴിക്കോട്, (നവംബർ 12, 13) സെന്റർ ഫോർ ഫിസിക്കൽ എജ്യുക്കേഷൻ കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.

പ്രാക്ടിക്കൽ പരീക്ഷ

അഞ്ചാം സെമസ്റ്റർ ബി.വോക്. ഒപ്‌റ്റോമെട്രി ആന്റ് ഒഫ്താൽമോളജിക്കൽ ടെക്‌നിക്‌സ് നവംബർ 2025 പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ 11-ന് തുടങ്ങും. കേന്ദ്രം : എം.ഇ.എസ്. കേവിയം കോളേജ് വളാഞ്ചേരി. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.

പരീക്ഷാഫലം

അദീബ് – ഇ – ഫാസിൽ പ്രിലിമിനറി ഒന്ന്, രണ്ട് വർഷ ഏപ്രിൽ 2025 പരീക്ഷകളുടെയും (പുനർമൂല്യനിർണയത്തിന് 17 വരെ അപേക്ഷിക്കാം) അദീബ് – ഇ – ഫാസിൽ ഫൈനൽ ഏപ്രിൽ 2025 പരീക്ഷയുടെയും (പുനർമൂല്യനിർണയാപേക്ഷാ തീയതി പിന്നീടറിയിക്കും) ഫലം പ്രസിദ്ധീകരിച്ചു.

ഒന്ന്, നാല്, ആറ് സെമസ്റ്റർ ബാച്ചിലർ ഓഫ് ഇന്റീരിയർ ഡിസൈൻ സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 16 വരെ അപേക്ഷിക്കാം. ലിങ്ക് നവംബർ ആറ് മുതൽ ലഭ്യമാകും.

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി ( CBCSS – PG – 2020 പ്രവേശനം ) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് നവംബർ 17 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പി.ജി. ( CBCSS – 2021 പ്രവേശനം മുതൽ ) ഏപ്രിൽ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

സംയോജിത ഒന്നും രണ്ടും സെമസ്റ്റർ ബി.ആർക്. – ( 2022 പ്രവേശനം ) മെയ് 2025, ( 2015 മുതൽ 2021 വരെ പ്രവേശനം ) ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

വിദൂര വിഭാഗം നാലാം സെമസ്റ്റർ എം.എ. അറബിക് ഏപ്രിൽ 2025 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റർ ബി.എം.എം.സി. ഏപ്രിൽ 2025 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!