HIGHLIGHTS : Pattambi Bridge to be opened from today; Condition for travel
പാലക്കാട്: കനത്ത മഴയില്‍ മുങ്ങിയ പട്ടാമ്പി പാലം ഇന്ന് മുതല്‍ വാഹന ഗതാഗതത്തിനായി തുറന്നു കൊടുക്കാന്‍ ഉത്തരവിട്ട് ജില്ലാ കലക്ടര്‍. നിബന്ധനകള്‍ക്ക് വിധേയമായാണ് ഗതാഗതം അനുവദിക്കുക. ഒരു സമയം ഒരു ഭാഗത്തേക്ക് മാത്രമേ വാഹനങ്ങള്‍ കടത്തി വിടു. പാലത്തിനു മുകളില്‍ ആവശ്യമായ സുരക്ഷയൊരുക്കാനും നിര്‍ദ്ദേശമുണ്ട്.
മഴയ്ക്ക് ശമനമുണ്ടായി വെള്ളം ഇറങ്ങിയെങ്കിലും പാലത്തിന്റെ കൈവരികള്‍ ഒലിച്ചു പോയതോടെയാണ് ഗതാഗതം നിരോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ച ജില്ലകളിലൊന്നാണ് പാലക്കാട്. 39 ദുരിതാശ്വാസ ക്യാമ്പുകള്‍ ജില്ലയില്‍ തുറന്നിട്ടുണ്ട്. ജില്ലയില്‍ മണ്ണിടിച്ചില്‍ മുന്നറിയിപ്പുമുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു