പട്‌നാ സ്‌ഫോടനത്തിന് ഉപയോഗിച്ചത് മുത്തൂറ്റിലെ കവര്‍ച്ചാ പണം

Patna-Blastപട്‌ന : പട്‌നാ സ്‌ഫോടനത്തിനായി ഉപയോഗിച്ച പണം മുത്തൂറ്റ് ഫിനാര്‍സില്‍ നിന്ന് കവര്‍ച്ച ചെയ്യപ്പെട്ടതാണെന്ന് എന്‍ഐഎക്ക് വിവരം ലഭിച്ചു. മുത്തൂറ്റ് ഫിനാന്‍സിന്റെ ഭോപ്പാല്‍ ശാഖയില്‍ നിന്ന് 2010 ലാണ് കവര്‍ച്ച നടന്നത്. ഈ പണമാണ് സ്‌ഫോടനത്തിനായി തീവ്രവാദികള്‍ ഉപയോഗിച്ചത്.

ഇന്ത്യന്‍ മുജാഹിദില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ ശാഖയില്‍ മോഷണം നടത്തിയതായി അറസ്റ്റിലായ സിമി നേതാവ് എന്‍ഐഎയോട് വെളിപ്പെടുത്തിയത്. സിമി നേതാവായ ഹൈദര്‍ അലി ഏലിയാസാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചത് കവര്‍ച്ചാ പണമാണെന്ന് എന്‍ഐഎക്ക് മൊഴി നല്‍കിയത്. രണ്ടരകോടിയോളം രൂപയാണ് മുത്തൂറ്റില്‍ നിന്നും കവര്‍ച്ച നടത്തിയത്. ഇതില്‍ നിന്നും 5 ലക്ഷത്തോളം രൂപ തനിക്ക് തന്നതായും ഹൈദര്‍ എന്‍ഐഎയോട് സമ്മതിച്ചു. സ്‌ഫോടനത്തില്‍ മോദിയെ വകവരുത്തുക എന്ന ലക്ഷ്യം ഇല്ലായിരുന്നുവെന്നും ഹൈദര്‍ വ്യക്തമാക്കി.

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്രമോദി പങ്കെടുക്കുന്ന റാലിക്ക് തൊട്ട് മുമ്പായിരുന്നു 2013 ഒക്‌ടോബര്‍ 23 ന് ബീഹാറിലെ പട്‌നയില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ അന്ന് 6 പേര്‍ കൊല്ലപ്പെട്ടിരുന്നു.

 

Share news
error: Content is protected !!
Scroll to Top