കെഎസ്ഇബി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

dyfi tanur block commitee sangadipicha ponmundam kseb office march jilla secratariat angam saifudheen ulgadanam cheyyunnu (1)താനൂര്‍ : സാങ്കേതിക തകരാറുകളുടെ പേരില്‍ അപ്രഖ്യാപിത പവര്‍കട്ട് നടത്തി ജനങ്ങളെ ദ്രോഹിക്കുന്ന കെഎസ്ഇബി നിലപാടില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പൊന്‍മുണ്ടം കെഎസ്ഇബി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

താനൂര്‍ മണ്ഡലത്തില്‍ തിരൂര്‍, പൊന്‍മുണ്ടം, താനാളൂര്‍, താനൂര്‍ ഈസ്റ്റ്, വെസ്റ്റ് സെക്ഷന്‍ പരിധിയില്‍ സ്ഥിതി അത്യന്തം രൂക്ഷമാണ്. പകലും രാത്രിയും ഇല്ലാതെ വൈദ്യുതി മുടങ്ങുന്നത് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആണ് ഡിവൈഎഫ്‌ഐ താനൂര്‍ ബ്ലോക്ക് കമ്മറ്റി പൊന്‍മുണ്ടം കെഎസ്ഇബി ഓഫീസ് മാര്‍ച്ച് നടത്തിയത്.

മാര്‍ച്ച് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സൈഫുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ഫൈസല്‍ നിറമരുതൂര്‍ അദ്ധ്യക്ഷനായി. പി രാജേഷ് സ്വാഗതവും അജിത്ത് നന്ദിയും പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top