എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ വീടിന് നേരെ ആക്രമണം

premachandranകൊല്ലം : എന്‍കെ പ്രേമചന്ദ്രന്‍ എംപിയുടെ വീടിന് നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ വീടിന്റെ ജനല്‍ചില്ലകള്‍ തകര്‍ന്നു. കൂടാതെ സോണിയാഗാന്ധിക്കും, ഉമ്മന്‍ചാണ്ടിക്കും ഓശാന പാടിയ പ്രേമചന്ദ്രന് മാപ്പില്ലെന്ന് എഴുതിയ പോസ്റ്ററുകളും വീടിന്റെ ചുമരില്‍ പതിപ്പിച്ചിട്ടുണ്ട്.

വീട്ടില്‍ പത്രമിടാന്‍ എത്തിയ ആളാണ് കൊല്ലം റെയില്‍വേസ്റ്റേഷന് സമീപമുള്ള വീടിന്റെ ജനല്‍ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നതായി കണ്ടത്. തുടര്‍ന്ന് ഇയാള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സത്യപ്രതിജ്ഞക്കായി ഡല്‍ഹിയില്‍ പോയതിനാല്‍ എന്‍കെ പ്രേമചന്ദ്രന്‍ എംപിയും ഭാര്യയും സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല.

എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ വീടിന് നേരെയുണ്ടായ ആക്രമണം അപലപനീയമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അതേസമയം സത്യം പോലീസ് പുറത്ത് കൊണ്ടു വരുമെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു.

സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്നാണ് പോലീസിന്റെ ആദ്യ നിഗമനം.

 

Share news
error: Content is protected !!
Scroll to Top