Section

malabari-logo-mobile

പാസ്സ് വേര്‍ഡ് പദ്ധതി ആരംഭിച്ചു

HIGHLIGHTS : Password project launched

പരപ്പനങ്ങാടി : എസ് എന്‍ എം എം എച്ച് എസ് സ്‌കൂളില്‍ കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി പാസ്സ്വേര്‍ഡ് 2022 – 23 ട്യൂണിംഗ് ക്യാമ്പ് കരിയര്‍ ഗൈഡന്‍സ് , വ്യക്തിത്വവികസനം തുടങ്ങിയ വിഷയങ്ങളില്‍ ശില്പശാല സംഘടിപ്പിച്ചു .

സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജാസ്മിന്‍ അധ്യക്ഷയായ പരിപാടി പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു . സ്‌കൂള്‍ മാനേജര്‍ മുഹമ്മദ് അഷ്‌റഫ് മുഖ്യാതിഥിയായിരുന്നു . പി ടി എ പ്രസിഡന്റ് അന്‍വര്‍ മാസ്റ്റര്‍ ആശംസ അര്‍പ്പിച്ചു .

sameeksha-malabarinews

വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ മമ്മദ് പി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു . ക്യാമ്പ് കോഡിനേറ്റര്‍ സലാം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുഹമ്മദലി നന്ദിയും പറഞ്ഞു . നൂറു കുട്ടികള്‍ പങ്കെടുത്ത പരിപാടിയില്‍ വിവിധ വിഷയങ്ങളില്‍ ഡോ. അബ്ദുള്ളക്കുട്ടി, താളിസ് മാസ്റ്റര്‍ എന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു . സര്‍ട്ടിഫിക്കറ്റ് വിതരണത്തിന് ശേഷം ക്യാമ്പ് അവസാനിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!